30
September, 2026

A News 365Times Venture

30
Wednesday
September, 2026

A News 365Times Venture

കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്, പ്രതികളെ പിടിക്കാത്തതില്‍ പൊലീസിന് വ്യാപക വിമര്‍ശനം

Date:


കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസമായിട്ടും പ്രതികളെ കുറിച്ച് ഒരു തുമ്പും കിട്ടാത്തത് കേരള പൊലീസിന് നാണക്കേടാകുന്നു. ഇതോടെ സംസ്ഥാന ആഭ്യന്തര വകുപ്പിനും പൊലീസിനും എതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇതോടെ കേസില്‍ പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.

പ്രൊഫഷണല്‍ സംഘമല്ല കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് ആവര്‍ത്തിക്കുന്ന പൊലീസിന് കുട്ടിയെ കിട്ടി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് വലിയ നാണക്കേടുണ്ടാക്കിയതോടെയാണ് അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പുതിയ സംഘത്തെ രൂപീകരിച്ചത്. കാണാമറയത്തുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുമ്പോഴും സംഘത്തെ കുറിച്ച് പൊലീസിന് മുന്നിലുള്ളത് ചില സംശയങ്ങള്‍ മാത്രമാണ്.

കുട്ടിയെ ഇന്നലെ ആശ്രാമത്തേക്ക് എത്തിച്ചത് കാറിലാണെന്ന് പൊലീസ് ഉറപ്പിക്കുന്നുണ്ട്. കാറില്‍ കുട്ടിയെ ആശ്രാമത്ത് എത്തിച്ച സംഘം കുട്ടിയെ ഇറക്കി വിടാനുള്ള സ്ഥലം കണ്ടെത്തിയെന്നും തുടര്‍ന്ന് സ്ത്രീയ്ക്ക് ഒപ്പം ഓട്ടോയില്‍ കയറ്റി വിട്ടുവെന്നുമാണ് പൊലീസിന് കണ്ടെത്തല്‍. തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച കാര്‍ ഉപേക്ഷിച്ച് നീലക്കാറിലാണ് ഇന്നലെ കുട്ടിയെയും യുവതിയെയും സംഘം കൊല്ലം നഗരത്തിലെത്തിച്ചത്. പ്രതികള്‍ പാരിപ്പള്ളിയില്‍ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിന്റേതാണ് ഓട്ടോയെന്നാണ് പൊലീസിന്റെ നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നേതാക്കളുടെത് ഇരട്ടത്താപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ നിലപാടില്‍ ഇന്ത്യാ സഖ്യത്തിനെതിരെ ദല്‍ഹിയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍

ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ രാജി ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യാ സഖ്യം യോഗം...

മാസപ്പടി കേസ്: ഡയറിക്കുറിപ്പ് മാത്രം വെച്ച് കേസെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: സി.എം.ആര്‍.എല്‍ എക്‌സാലോജിക് പണമിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇനി ‘സൂപ്പര്‍ ഇന്റലിജന്‍സ്’; പേര് മാറ്റം വീണ്ടും പ്രഖ്യാപിച്ച് ട്രംപ്

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ (എ.ഐ) സൂപ്പര്‍ ഇന്റലിജന്‍സ് എന്ന് വീണ്ടും പുനര്‍നാമകരണം ചെയ്യാനുള്ള...