23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

എൽഡിഎഫിന് വോട്ട് ചോദിച്ചു വീട്ടിലെത്തിയ മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ

Date:


ആറ്റിങ്ങല്‍ : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. മുദാക്കല്‍ പഞ്ചായത്ത് 19-ാം വാര്‍ഡ് മെമ്പര്‍ ഊരുപൊയ്ക ശബരിനിവാസില്‍ ബിജുവിന്റെ (53) ദേഹത്താണ് കഞ്ഞിയൊഴിച്ചത്.നെഞ്ചിലും വയറ്റിലും ഗുരുതരമായി പൊള്ളലേറ്റ ബിജു തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിളവീട്ടില്‍ സജിയെ (46) ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് ബിജുവും പോലീസും പറയുന്നു.ഞായറാഴ്ച രാവിലെ 11.30 നാണ് സംഭവം. മുദാക്കല്‍ പഞ്ചായത്തിലെ സി.പി.എം. പ്രതിനിധിയാണ് ബിജു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വി.ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഈസ്റ്റര്‍ ആശംസാകാര്‍ഡുകള്‍ വിതരണം ചെയ്യാനെത്തിയപ്പോള്‍ സജി, ബിജുവിനെ അസഭ്യം പറഞ്ഞു. മദ്യപിച്ച് ശല്യമുണ്ടാക്കരുതെന്ന് താക്കീത് ചെയ്ത് മടങ്ങുമ്പോള്‍ ബിജുവിന്റെ ദേഹത്തേയ്ക്ക് സജി കഞ്ഞിക്കലം വലിച്ചെറിയുകയായിരുന്നു.

ബിജു കൈകൊണ്ട് തടുത്തപ്പോള്‍ മണ്‍കലമുടഞ്ഞ് ബിജുവിന്റെ ദേഹത്തേയ്ക്ക് കഞ്ഞി വീണു. നെഞ്ചത്തും വയറ്റിലും പൊള്ളലേറ്റു. സജിക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധമില്ലെന്നും ഇയാളുമായി തനിക്ക് വ്യക്തിവൈരാഗ്യമില്ലെന്നും ബിജു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മോദി-ഇ.ഡി-വി.ഡി കൂട്ടുകെട്ട്; കേരളത്തില്‍ ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് ബി.ജെ.പിയുടെ ബി ടീമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി...