27
April, 2026

A News 365Times Venture

27
Monday
April, 2026

A News 365Times Venture

ബെംഗളൂരു മലയാളികൾക്ക് സന്തോഷവാർത്ത: കേരളത്തിലേക്ക് ഡബിൾ ഡക്കർ തീവണ്ടി സർവീസ് എത്തുന്നു, പരീക്ഷണയോട്ടം ഇന്ന്

Date:


പാലക്കാട്: കേരളത്തിൽ ഉടൻ തന്നെ ഡബിള്‍ ഡക്കര്‍ തീവണ്ടി സർവീസ് നടത്തും. അതിനുമുന്നോടിയായി പരീക്ഷണയോട്ടം ഇന്ന് നടക്കും. കോയമ്പത്തൂര്‍ -കെ.എസ്.ആര്‍. ബെംഗളൂരു ഉദയ് എക്‌സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണയോട്ടമാണ് നടക്കുന്നത്. റെയില്‍വേയുടെ ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ഡക്കര്‍ എ.സി. ചെയര്‍കാര്‍ തീവണ്ടിയാണിത്.

ബുധനാഴ്ചകളില്‍ ഉദയ് എക്‌സ്പ്രസിന് സര്‍വീസ് ഇല്ലാത്തതിനാലാണ് പരീക്ഷണയോട്ടം ഈ ദിവസം തന്നെ നടത്താൻ തീരുമാനിച്ചത്. ദക്ഷിണറെയില്‍വേയുടെ സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണ് പരീക്ഷണയോട്ടം നടത്തുന്നത്. കോയമ്പത്തൂരില്‍നിന്ന് പൊള്ളാച്ചിവഴിയാവും യാത്ര.

നവീകരിച്ച് വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളാച്ചിപാതയില്‍ ആവശ്യത്തിന് വണ്ടികളില്ലെന്ന പരാതിക്ക് പരിഹാരംകാണാന്‍കൂടി ലക്ഷ്യമിട്ടാണിത്. ബുധനാഴ്ചരാവിലെ എട്ടിന് കോയമ്പത്തൂരില്‍നിന്ന് പുറപ്പെട്ട് 10.45-ന് പാലക്കാട് ടൗണിലും 11.05-ന് പാലക്കാട് ജങ്ഷനിലും വണ്ടിയെത്തും. തിരികെ 11.35-ന് പുറപ്പെട്ട് 2.40-ന് കോയമ്പത്തൂരിലെത്തി പരീക്ഷണയോട്ടം അവസാനിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

അമേരിക്കയെ നാണംകെടുത്തി, ഇറാന്റെ കരുത്ത് ലോകം വിചാരിച്ചതിലും എത്രയോ കൂടുതല്‍; വിലയിരുത്തി ജര്‍മന്‍ ചാന്‍സലര്‍

ബെര്‍ലിന്‍: ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക നാണംകെടുകയാണെന്നും ഈ പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കാന്‍...

എന്റെ രാജ്യത്ത് നിന്ന് പുറത്ത് പോകൂ; കാനഡയില്‍ സിഖ് വയോധികന് നേരെ വംശീയാധിക്ഷേപം

ടൊറാന്റൊ: കാനഡയില്‍ സിഖ് വംശജനായ വയോധികന് നേരെ വംശീയാധിക്ഷേപവുമായി യുവാവ്. വുഡ്‌സ്‌റ്റോക്കിലെ...