31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

ഉണ്ണി മുകുന്ദൻ വീണ്ടും സൂപ്പർ ആക്ഷൻ ഹീറോ ആകുന്നു

Date:


മലയാളി പ്രേക്ഷകൻ്റെ മനസ്സിൽ ഉണ്ണി മുകുന്ദൻ എന്ന നടന് ആക്ഷൻ ഹീറോയുടെ സ്ഥാനം ഏറെ വലുതാണ്. യുവതലമുറക്കാരിൽ മികച്ച ആക്ഷൻ കൈകാര്യം ചെയ്യുവാൻ ഏറ്റവും സമർത്ഥനായ നടൻ കൂടിയാണ് ഉണ്ണി മുകുന്ദൻ. ഇടക്കാലത്ത്, ഷഫീഖിൻ്റെ സന്തോഷം, മേപ്പടിയാൻ, മാളികപ്പുറം, ജയ് ഗണേഷ് തുടങ്ങിയ ഫീൽ ഗുഡ് സിനിമകളുടെ നായകനായി കുടുംബ സദസ്സുകൾക്കും ഏറെ പ്രിയപ്പെട്ടവനായി മാറി. എന്നാൽ ഉണ്ണി മുകുന്ദൻ എന്ന നടനിൽ നിന്ന് പ്രേക്ഷകർ മികച്ച ആക്ഷൻ ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നു. അതാണ് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിലൂടെ സംജാതമാകുന്നത്.

read also: സിബിനെ ഭ്രാന്തനാക്കി, പുറത്തുപറയുന്നവരെ കോണ്‍ട്രാക്ട് കാട്ടി ഭീഷണിപ്പെടുത്തും: ബിഗ് ബോസിനെതിരെ വെളിപ്പെടുത്തലുമായി അഖിൽ

മലയാള സിനിമയിൽ പുതുതായി രംഗപ്രവേശം ചെയ്യുന്ന ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മികച്ച ചിത്രങ്ങൾ നിർമ്മിച്ചു കൊണ്ട് മലയാള സിനിമയിൽ സജീവമാകുകയാണ് ലക്ഷ്യമെന്ന് നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് പറഞ്ഞു.

സമീപകാലത്തെ ഏറ്റവും മികച്ച സ്റ്റൈലിസ്റ്റ്, ആക്ഷൻ- വയലൻസ് ചിത്രമായിരിക്കും മാർക്കോ. വയലൻസ്,ആക്ഷൻ ചിത്രങ്ങൾ ഒരുക്കാൻ ഏറ്റവും സമർത്ഥനായ ഹനീഫ് അദേനി ഒരുക്കുന്ന ഈ ചിത്രത്തിൽ എട്ട് ആക്ഷനുകളാണുള്ളത്.

ബോളിവുഡിലേയും കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആണ് ഇതിലെ ആക്ഷൻ കൈകാര്യം ചെയ്യുന്നത്. കലൈകിംഗ് സൺ, സ്റ്റണ്ട് സിൽവ എന്നിവരാണ് ഇവരിലെ പ്രമുഖർ. ഹനീഫ് അദേനി സംവിധാനം ചെയ്ത് ഏറെ വിജയം നേടിയ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

വില്ലൻ കഥാപാത്രമായിരുന്നു മാർക്കോ ജൂനിയർ ‘ ഈകഥാപാത്രത്തെ കേന്ദ്രമാക്കുന്നതോടെ മലയാളത്തിലെ ആദ്യത്തെ വില്ലൻ്റെ സ്പിൻ ഓഫ് സിനിമയായി ഈ ചിത്രം മാറും. മാർക്കോ ജൂനിയറിൻ്റെ ഭൂതകാലത്തിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്. മികച്ച സംഘട്ടനങ്ങളും, ഇമോഷൻ രംഗങ്ങളും കൂട്ടിയിണക്കി വിശാലമായ ക്യാൻവാസിലൂടെ വലിയ മുതൽമുടക്കിൽ എത്തുന്ന ഒരു മാസ് എൻ്റർടൈനർ ആയിരിക്കും ഈ ചിത്രം. നായിക ഉൾപ്പടെയുള്ള ചില പ്രധാന താരങ്ങൾ ബോളിവുഡ്ഡിൽ നിന്നുള്ളതാണ്.

സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ , ടർബോ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ തുടങ്ങിയ പ്രമുഖ താരങ്ങളും, ഏതാനും പുതുമുഖങ്ങളും, ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കെ.ജി.എഫിലൂടെ തരംഗമായി മാറിയ രവി ബസ്രൂര്‍ ആണ് ഈ ചിത്രത്തിൻ്റെ സംഗീതമൊരുക്കുന്നത്.

ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്.
എഡിറ്റിംഗ്- ഷമീർ മുഹമ്മദ്.
കലാസംവിധാനം – സുനിൽ ദാസ്.
മേക്കപ്പ് – സുധി സുരേന്ദ്രൻ.
കോസ്റ്റ്യും – ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ.
പ്രൊഡക്ഷൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ. സ്യമന്തക് പ്രദീപ്.
പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – ബിനു മണമ്പൂർ
പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ
പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ.
മാർക്കറ്റിംഗ് – 10. ജി. മീഡിയ
മെയ് മൂന്നിന് മൂന്നാറിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ മറ്റൊരു പ്രധാന ലൊക്കേഷൻ ഫോർട്ട് കൊച്ചിയാണ്.
വാഴൂർ ജോസ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related