കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീപിടിത്തം: ഏക്കറുകണക്കിന് ഭൂമി കത്തി നശിച്ചു


കണ്ണൂർ: കനത്ത ചൂടിനെ തുടര്‍ന്ന് കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീപിടിത്തം. ഏക്കറുകണക്കിന് ഭൂമികത്തി നശിച്ചു. ഇന്ന് ഉച്ചയോടെയാണ് രണ്ടിടത്തും തീ പിടിത്തമുണ്ടയത്.

കണ്ണൂർ കല്യാശേരി വയക്കര വയലിലാണ് തീപ്പിടുത്തമുണ്ടായത്. നാല്‍പത് ഏക്കറിലധികം ഭൂമിയിലാണ് തീപിടുത്തമുണ്ടായത്. ഉണങ്ങിയ പുല്ലായതിനാല്‍ പെട്ടന്ന് തീ പര്‍ന്ന് പിടിക്കുകയായിരുന്നു.

read also: പെണ്‍കുട്ടികളുമായി കറക്കത്തിന് മോഷണം: കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയില്‍

തൃശൂരിൽ പറവട്ടാനിയില്‍ കുന്നത്തുംകര പാടത്താണ് തീ പടര്‍ന്നത്. പ്രദേശത്താകെ പുക നിറഞ്ഞതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. കനത്ത ചൂടാണ് വയലുകളില്‍ തീപ്പിടുത്തമുണ്ടാകാൻ കാരണമായതെന്നാണ് നിഗമനം. ആളുകള്‍ക്ക് പരുക്കില്ല. ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തി.