മലപ്പുറം: കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു എന്ന് വിളിക്കുന്ന കിഷോർ പിടിയില്‍. പരപ്പനങ്ങാടിയില്‍ വെച്ച് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കിഷോറിനെ സാഹസികമായാണ് പൊലീസ് സംഘം കീഴ്‌പ്പെടുത്തിയത്.
മലപ്പുറം ജില്ലയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലും പെട്രോള്‍ പമ്പുകളിലും കവർച്ച നടത്തിവരികയായിരുന്നു ജിമ്മൻ കിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്റെ നിർദേശപ്രകാരം മലപ്പുറം ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.
read also: രജിസ്റ്റര്‍ മാരേജ് വീട്ടില്‍ വച്ച് നടത്തി ശ്രീധന്യയും ഗായകും: ആർഭാടമില്ലാത്ത വിവാഹത്തിന് കയ്യടിയുമായി സോഷ്യൽ മീഡിയ
മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. കിക്ക് ബോക്സിങ് പരിശീലനത്തിനും പെണ്‍സുഹൃത്തുക്കളുമായി കറങ്ങിനടക്കാനും മോഷണത്തിലൂടെ കിട്ടുന്ന പണം വിനിയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.