സംസ്ഥാനത്ത് ചൂട് കനത്തതോടെ കറന്റ് ബില്‍ ഇരട്ടിയായി, ബില്ല് കണ്ട് ഞെട്ടി ജനങ്ങള്‍



തിരുവനന്തപുരം; സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വീടുകളിലെ വൈദ്യുത ഉപഭോഗം കുത്തനെ കൂടി. ഇത്തവണത്തെ കറണ്ട് ബില്ല് പലര്‍ക്കും ഇരട്ടിയാണ്. രണ്ടു മാസത്തെ ബില്ല് ഒന്നിച്ചുവന്നപ്പോഴാണ് ബില്ലിലെ വന്‍ വര്‍ധനവറിഞ്ഞ് വീട്ടുകാര്‍ ഞെട്ടുന്നത്. സ്ലാബ് മാറുന്നതോടെ ബില്ലില്‍ വന്‍ വര്‍ധനയാണുണ്ടാകുന്നത്.

Read Also: ജിഎസ്ടിയിൽ റെക്കോഡ് വരുമാനം: ഏപ്രിലില്‍ മാത്രം 2.10 ലക്ഷം കോടി

കഴിഞ്ഞ തവണ വന്നതിന്റെ ഇരട്ടിയാണ് മിക്ക വീടുകളിലും ഇത്തവണത്തെ കറണ്ട് ബില്ല്. ചൂട് കാരണം എസിയുടേയും ഫാനുകളുടേയും ഉപയോഗം വര്‍ധിച്ചതോടെ കറണ്ട് ബില്ല് കുത്തനെ ഉയരുകയാണ്. രണ്ട് എസി ഉണ്ടെങ്കില്‍ 8000 മുതലാണ് ബില്ല്.

വേനല്‍ കടുത്തതോടെ ഓരോ ദിവസവും പീക്ക് ടൈമില്‍ അയ്യായിരത്തിലേറെ മെഗാവാട്ട് കറണ്ടാണ് സംസ്ഥാനത്ത് വേണ്ടി വരുന്നത്. നേരത്തെ 11 മണി വരെ എന്ന് കണക്കാക്കിയിരുന്ന പീക്ക് ടൈം ഇപ്പോള്‍ പുലര്‍ച്ചെ രണ്ട് രണ്ടര വരെയുമായി. ഉപഭോഗത്തിന്റെ രീതിയല്‍പം മാറ്റി പരമാവധി സ്ലാബ് മാറാതെ നോക്കിയും പറ്റാവുന്നിടത്തോളം ഉപയോഗം കുറച്ചും ബില്ല് പിടിച്ചുനിര്‍ത്താന്‍ നോക്കിയാല്‍ കറണ്ട് ബില്ല് വരുമ്പോള്‍ ഞെട്ടാതെ രക്ഷപ്പെടാം.