തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന് അശ്ശീല സന്ദേശം അയച്ചയാള്‍ പിടിയില്‍. എറണാകുളം സ്വദേശി ശ്രീജിത്താണ് സൈബർ പൊലീസിന്റെ പിടിയിലായത്.
മേയറുടെ ഔദ്യോഗിക വാട്ട്സാപ്പിലും സോഷ്യൽ മീഡിയയിലും നിരവധി അശ്ലീല സന്ദേശങ്ങള്‍ വന്നിരുന്നു. ഇതുസംബന്ധിച്ച് പൊലീസ് മേധാവിക്കും മ്യൂസിയും പൊലീസിനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവ് പിടിയിലായത്.
read also: ഹണിട്രാപ്പ് : കൊല്ലത്ത് യുവാവിന്റെ പണവും സ്വർണവും കവർന്ന സംഭവത്തില്‍ യുവതി അടക്കം നാലുപേർ പിടിയില്‍
കെഎസ്‌ആർടിസി ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ ആര്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനു നേർക്കു കെഎസ്‌ആർടിസ് ഡ്രൈവർ ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിനെ തുടർന്ന് കെഎസ്‌ആർടിസി ബസ് ആര്യയും കുടുംബവും തടഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു.