3
September, 2025

A News 365Times Venture

3
Wednesday
September, 2025

A News 365Times Venture

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം: ആദ്യം പാലക്കാട്, മലപ്പുറം ജില്ലകളിൽ, നിയന്ത്രണം രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

Date:



പാലക്കാട്: അത്യുഷ്ണത്തെ തുടര്‍ന്നുണ്ടായ അമിത വൈദ്യുതി ഉപഭോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം. ആദ്യം പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ആരംഭിക്കുന്നത്. പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍ക്കിളിന് കീഴിലുള്ള പ്രദേശങ്ങളില്‍ രാത്രി ഏഴിനും അര്‍ധരാത്രി ഒന്നിനും ഇടയില്‍ ഇടവിട്ടായിരിക്കും നിയന്ത്രണം. ഇത് സംബന്ധിച്ച് പാലക്കാട് ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.

read also: സോണിയ അഗർവാളും ജിനു ഇ തോമസും മറീന മൈക്കിളും പ്രധാന വേഷത്തിൽ എത്തുന്ന ‘ബിഹൈൻഡ്ഡ്’: ആദ്യ ഗാനം റിലീസ് ചെയ്തു

വൈദ്യുതി ഉപഭോഗം കൂടുന്ന സര്‍ക്കിളുകളില്‍ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം നടപ്പാക്കാനുള്ള നിര്‍ദേശം ചീഫ് എന്‍ജിനീയര്‍മാര്‍ക്ക് കെഎസ്‌ഇബി നല്‍കിയിട്ടുണ്ട്. വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ രാത്രി പത്തുമണിക്കും രണ്ടുമണിക്കും ഇടയില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണം. വാണിജ്യ സ്ഥാപനങ്ങള്‍ അലങ്കാരവിളക്കുകളും പരസ്യ ബോര്‍ഡുകളും രാത്രി ഒന്‍പതുമണിക്ക് ശേഷം അണയ്ക്കാനും ഗാര്‍ഹിക ഉപയോക്താക്കള്‍ എസി 26 ഡിഗ്രിക്ക് മുകളില്‍ ക്രമീകരിക്കാനും നിര്‍ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related