കേരളത്തില്‍15 വരെ മഴക്ക് സാധ്യത: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്



തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 15-ാം തീയതിവരെ പരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് തുടങ്ങി അഞ്ചു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

12ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും 13ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 14ന് പത്തനംതിട്ടയിലും 15ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

read also: മദ്യപിച്ച് ബോധം കെട്ടുകിടന്ന ആളിന്റെ പോക്കറ്റടിച്ച് ശുചീകരണ തൊഴിലാളി: സംഭവം പെരുമ്പാവൂര്‍ ബസ് സ്റ്റാൻഡില്‍

ഇന്ന് ഏറ്റവും ഉയര്‍ന്ന ചൂട് കൊല്ലത്താണു രേഖപ്പെടുത്തിയത്. അവിടെ 36.5 ഡിഗ്രി സെല്‍ഷ്യസാണു താപനില. കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത ചൂട് അനുഭവപ്പെട്ടിരുന്ന പാലക്കാട്ട് താപനില 33.7 ഡിഗ്രി സെല്‍ഷ്യസിലേക്കു താഴ്ന്നു.