മുഖ്യമന്ത്രി സിംഗപ്പൂരിൽ: സംസ്ഥാനത്ത് ഇന്ന് മന്ത്രിസഭാ യോ​ഗം


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ പര്യടനം തുടരുന്നതിനിടെ ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനയാകും യോ​ഗത്തിൽ പങ്കെടുക്കുക. നിലവിൽ സിംഗപ്പൂരിലാണ് മുഖ്യമന്ത്രിയുള്ളത്.

നിയമസഭാ സമ്മേളനത്തിൻറെ തിയ്യതി യോഗം തീരുമാനിക്കാനിടയുണ്ട്. ജൂൺ 10 മുതൽ സമ്മേളനം ചേരാനാണ് ആലോചന. മുഖ്യമന്ത്രി വിദേശയാത്രയിലായതിനാൽ കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗം ചേർന്നിരുന്നില്ല. അറിയിപ്പില്ലാതെയുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്രയും കാബിനറ്റ് മുടങ്ങിയതും പ്രതിപക്ഷം വിമർശിച്ചിരുന്നു.