ഭാര്യയെ വിളിച്ചുവരുത്തി കാല്‍മുട്ടുകള്‍ ചുറ്റികകൊണ്ട് തകര്‍ത്തു, സംഭവം തിരുവനന്തപുരത്ത്, ഭര്‍ത്താവ് പിടിയില്‍


തിരുവനന്തപുരം: ഭാര്യയെ കാട്ടിനുള്ളില്‍ എത്തിച്ചശേഷം കാല്‍മുട്ടുകള്‍ ചുറ്റികകൊണ്ട് അടിച്ചുതകർത്ത ഭർത്താവ് പിടിയിൽ. തിരുവനന്തപുരത്ത് പാലോടിന് സമീപത്താണ് കൊടുംക്രൂരത അരങ്ങേറിയത്. മാരകമായി പരിക്കേറ്റ മൈലമൂട് സ്വദേശി ഗിരിജാ ഷൈനി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ഭർത്താവ് പാലോട് പച്ച സ്വദേശി സോജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

read also: മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ പിഴവ്: ഡോക്ടര്‍ക്കെതിരെ കേസെടുത്തു

ഒന്നരവർഷമായി പിരിഞ്ഞുകഴിയുകയായിരുന്നു ദമ്പതികള്‍. പ്രശ്നങ്ങള്‍ ഒത്തുതീർപ്പാക്കാമെന്ന് വാഗ്ദാനം നല്‍കി ഗിരിജയെ സോജി ഫോണ്‍വിളിച്ചുവരുത്തിയ ശേഷം കാട്ടിനുള്ളിലേക്ക്കൊണ്ട് പോകുകയും ക്രൂരമായി മർദ്ദിക്കുകയും ഒളിച്ചുവച്ചിരുന്ന ചുറ്റികകൊണ്ട് കാല്‍ മുട്ടുകള്‍ തകർക്കുകയായിരുന്നു. തുടർന്ന് കൈയില്‍ കരുതിയിരുന്ന മൂർച്ചയേറിയ വെട്ടുകത്തികൊണ്ട് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ആക്രമണം കഴിഞ്ഞ് ഗിരിജയെ വനത്തില്‍ ഉപേക്ഷിച്ചശേഷം സോജി മുങ്ങി.

വനവിഭവങ്ങള്‍ ശേഖരിക്കാൻ കാട്ടിനുള്ളില്‍ എത്തിയർ യുവതിയുടെ നിലവിളികേട്ട് അനേഷണം നടത്തി, ഗിരിജയെ കണ്ടെത്തുകയായിരുന്നു. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസാണ് കാലുകള്‍ക്കും തലയ്ക്കും പരിക്കേറ്റ ഗിരിജയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. പാങ്ങോട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.