30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

ആദ്യം അശ്ലീല വീഡിയോകൾ കാണിച്ചു, പിന്നെ ലൈം​ഗികപീഡനവും: പത്തനംതിട്ടയിൽ 17 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

Date:


പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗികപീഡനത്തിനിരയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ. റാന്നി സ്വദേശിയായ നാൽപത്തെട്ടുകാരനെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം അഞ്ചിനാണ് ഇയാൾ ഉറങ്ങിക്കിടന്ന പതിനേഴുകാരിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയത്.

കഴിഞ്ഞ മൂന്നു മാസമായി ഇയാൾ തന്നെ പലതരത്തിൽ ഉപദ്രവിക്കാറുണ്ടെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്. 12 വർഷം മുമ്പ് കുട്ടിയുടെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു. പിന്നീട് റാന്നി സ്വദേശിക്കൊപ്പം കുട്ടികളുടെ അമ്മ താമസം ആരംഭിച്ചു. യുവതിയുടെ മൂന്നുമക്കളും ഇവർക്കൊപ്പം തന്നെയായിരുന്നു.

രണ്ടാനച്ഛൻ പെൺകുട്ടിക്ക് ആദ്യം മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണിച്ചു. ശേഷം പെൺകുട്ടിയുടെ മൊബൈലിലേയ്ക്ക് ഇത്തരത്തിലുളള വീഡിയോകൾ‌ വാട്ട്സ്ആപ്പ് മുഖേന അയച്ചു. തുടർന്ന്, കഴിഞ്ഞ മാസം അഞ്ചിന് ഉച്ചയ്ക്ക് ഉറക്കത്തിലായിരുന്ന 17 കാരിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വിവരം കുട്ടി അമ്മയോടും മൂത്ത സഹോദരനോടും പങ്കുവച്ചു. സംഭവം അറിഞ്ഞ മാതാവും മൂത്ത മകനും ചേർന്ന് ഇയാളെ വീട്ടിൽ നിന്നും ഇറക്കിവിട്ടു. വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയിൽ നിന്നും വിവരങ്ങൾ തേടിയ ശേഷം പൊലീസിൽ അറിയിക്കുകയായിരുന്നു.

പെൺകുട്ടിയുടെ മൊഴിയെടുത്ത പാെലീസ് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. കഞ്ചാവ് ഉപയോഗത്തിന് ഇയാൾക്കെതിരെ മുൻപ് എക്സൈസും കേസ് രജിസ്റ്റർ ചെയ്തിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related