31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

സ്വന്തം ഭാര്യയോ കാമുകിയോ അമ്മയോ എങ്ങനെ ഇരിക്കുന്നു എന്നു തിരക്കാന്‍ സമയമില്ലാത്തവർ : വിമർശനവുമായി നടി റോഷ്‌ന

Date:


മേയര്‍ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ വിവാദത്തിലുൾപ്പെട്ട ഡ്രൈവര്‍ യദുവിനെതിരെ രംഗത്തെത്തിയ നടിയാണ് റോഷ്‌ന ആന്‍ റോയ്. മലപ്പുറത്ത് നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടെ കുന്നംകുളത്ത് വച്ച് യദു അശ്ലീല ഭാഷയില്‍ മോശമായി സംസാരിച്ച ഒരു അനുഭവം തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് സോഷ്യൽ മീഡിയയിൽ റോഷ്‌ന പങ്കുവച്ചിരുന്നു. ആ തുറന്നുപറച്ചിലിന് പിന്നാലെ താന്‍ കടുത്ത രീതിയില്‍ സൈബര്‍ ആക്രമണം നേരിടുകയാണെന്ന് പറഞ്ഞിരിക്കുകയാണ് റോഷ്‌ന. സെക്ഷ്വല്‍ വൈകൃതങ്ങള്‍ നിറഞ്ഞ കമന്റും വധഭീഷണിയും ഒക്കെയാണ് നേരിടുന്നത് എന്നും റോഷ്‌ന പറയുന്നു.

read also:  നൃത്തം പരിശീലിക്കുന്നതിനിടയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു

റോഷ്‌നയുടെ വാക്കുകള്‍ ഇങ്ങനെ,

എന്റെ പ്രിയപ്പെട്ടവരോട് മുഴുവനായി വായിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഞാന്‍ കുറച്ച് കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു ഇത് എന്റെ പേര്‍സനല്‍ പ്രൊഫൈല്‍ ആണ്. പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്നു സംസാരിക്കുമ്പോള്‍ എങ്ങനെ, എന്ത് ..ഏതു രീതിയില്‍ സംസാരിക്കണം എന്നുള്ളത് വ്യക്തമായ ബോധം എനിക്കുണ്ട്. പക്ഷേ ഇതെല്ലാം അറിഞ്ഞിട്ടും എന്തു തോന്ന്യവാസം പറഞ്ഞാലും എനിക്കു ഒരുചുക്കുമില്ലെന്ന ഭാവത്തില്‍ ഒരുപാട് പേര്‍ സമൂഹത്തില്‍ ഉണ്ട്. നിങ്ങള്‍ക്ക് പറയാം അത് പക്ഷേ നിങ്ങളുടെ വീട്ടില്‍ നിങ്ങളുടെ പ്രോപര്‍ട്ടി ആണെന്ന് ഉറപ്പുള്ളവരെ മാത്രമായിരിക്കണം.

ഒരു വ്യക്തിയില്‍ നിന്നുണ്ടായ മോശമായ അനുഭവം ഞാന്‍ അയാളെ മറ്റൊരു കേസില്‍ തിരച്ചറിപ്പോള്‍ ഒരു കുറിപ്പിന്റെ രൂപത്തില്‍ എഴുതി പോസ്റ്റ് ചെയ്തു. എനിക്കതിനുള്ള എല്ലാ അവകാശം ഉണ്ട്. എന്നിട്ടും അന്നുമുതല്‍ ഉള്ള എല്ലാം ഭീഷണി രൂപത്തിലും തെറി വിളികളും ഞാന്‍ കണ്ടു കൊണ്ടിരിക്കുകയാണ്. സൈബര്‍ ആക്രമണം വളരെ മോശമായി തന്നെ ഇപ്പോഴുമുണ്ട്. യദു ഒക്കെ എത്ര ഭേദം, അത്ര അറപ്പുളവാക്കുന്ന വാക്കുകള്‍ പ്രയോഗിക്കുന്ന ഇവര്‍ക്ക് ആര് ശിക്ഷ നല്‍കും?

യദുവിനെതിരെ കേസ് കൊടുക്കാത്തത് എന്ത് എന്ന് ചോദിക്കുന്നവരോട്, കേസ് കൊടുക്കുമ്പോള്‍ തെറി വിളി നടത്തിവരെയും സ്ത്രീത്വത്തെ അപമാനിച്ച എല്ലാവര്‍ക്കുമെതിരെയെല്ലാം കൊടുക്കേണ്ടേ..? പിന്നെ ഒരു വിഷയം ഉണ്ടായത് തുറന്നു പറയുന്നു. അന്ന് വാക്കാല്‍ പരാതി പറഞ്ഞ എന്നെ വണ്ടിയുടെ ട്രിപ്പ് മുടങ്ങാതെ ഇരിക്കാന്‍ സമാധാനിപ്പിച്ചു വിടുന്നു. അയാളുടെ സംസാരത്തിന്റെ രീതി അത്രമേല്‍ വെറുപ്പിച്ചത് കൊണ്ടും വീണ്ടും അതേ വ്യക്തി തന്നെയാണ് ഈ വിഷയത്തില്‍ വന്നിരിക്കുന്നതെന്ന് മനസ്സിലാക്കിയതുകൊണ്ടും അന്നത്തെ വിഷയം തുറന്നു പറഞ്ഞെന്നെ ഉള്ളൂ. അതുകൊണ്ടു തന്നെ അയാളുടെ സ്വഭാവം ഇങ്ങനെ ആണെന്ന് പുറത്തറിയണം എന്നുള്ളത് മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളു. കേസ് കൊടുത്ത് ആരെയും ഉപദ്രവിക്കണമെന്ന് ചിന്തിച്ചിട്ടേ ഇല്ല…

ഞാന്‍ ഏതു ചാനലില്‍ പോയി സംസാരിച്ചപ്പോഴും എന്തു റിപ്പോര്‍ട്ട് കൊടുത്തപ്പോഴും എന്റെ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചിട്ടുള്ളത്. മറ്റാരുടെയും വിഷയങ്ങള്‍ ഞാന്‍ സംസാരിച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങളില്‍ യാതൊരു വ്യക്തതയുമില്ലെങ്കില്‍ പിന്നെ ഈ തെറി അഭിഷേകങ്ങള്‍ക്ക് അര്‍ഥമുണ്ടെന്ന് വിചാരിക്കാം. കുറച്ചെങ്കിലും വാസ്തവമാണെന്ന് പുറത്ത് വന്നിട്ടും, ‘ ഓര്‍മയില്ല/ അറിയില്ല …/ അവര്‍ക്കിപ്പോ സിനിമയില്ലാത്തോണ്ട് കാശുണ്ടാക്കാന്‍ വേണ്ടി … /ആ റൂട്ട് ഞാന്‍ പോകാറില്ല..” എന്നൊക്കെ പറഞ്ഞതെല്ലാം തള്ളി പോയിട്ടും … ഈ പറഞ്ഞവനെ താങ്ങുന്നവരോട് എന്ത് തെളിഞ്ഞു എന്ന് പറഞ്ഞിട്ടും കാര്യമില്ല.

പിന്നെ ആ വാലും താങ്ങികൊണ്ടു നമ്മളെ പറയാന്‍ പറ്റുന്നതൊക്കെ പറഞ്ഞു യുട്യൂബ് ചാനലുകളില്‍ കെടന്നു കുരച്ചു കൊണ്ട് ചിലര്‍ വന്നിട്ടുണ്ട്. സംസ്‌കാരം ഇല്ലാതെ ഈ തെറിവിളി നടത്തുന്നവരുടെ എല്ലാ പിന്തുണയും ആ ഗ്യാപ്പില്‍ കിട്ടുമെന്നും വ്യൂസ് ഉണ്ടാക്കി അതും വിറ്റു ജീവിക്കാമെന്നു വിചാരിച്ചു നടക്കുന്ന ചില അലവലാതികള്‍. ഞാന്‍ പറഞ്ഞതും റിപ്പോര്‍ട്ട് ചെയ്തതും അവസാനിച്ചു. ഞാന്‍ എന്റെ കാര്യങ്ങളിലേക്ക് തന്നെ തിരിച്ചു പോയി. എന്നിട്ടും എന്റെ എല്ലാ പോസ്റ്റുകളുടെയും അടിയില്‍ വന്നു കിടന്ന് കുരക്കുന്നത് നിങ്ങളാണ്. മാനസികമായി ഒരുപാട് വൈകല്യങ്ങള്‍ നിങ്ങള്‍ക്കുണ്ടെന്നാണ് അതിനര്‍ഥം … മനഃസമാധാനം നഷ്ടപ്പെട്ട മലയാളികളോട് ആണ് പറയാനുള്ളത്.. സമ്മര്‍ദങ്ങള്‍ സഹിക്കാനാവുന്നില്ല എങ്കില്‍ വൈദ്യസഹായം തേടുന്നത് നല്ലതായിരിക്കും.

നിങ്ങളുടെ വൈകല്യങ്ങള്‍ നിങ്ങളുടെ വീട്ടില്‍ നിങ്ങളോടൊപ്പമുള്ളവരോട് മാത്രം പറയുകയും തീര്‍ക്കുകയും ചെയ്യാം.. അഭിപ്രായ സ്വാതന്ത്ര്യം ഒക്കെ ശരിയാണ്. പക്ഷേ തെറി വിളിക്കുന്നതും കൊല്ലുമെന്നുള്ള ഭീഷണിപ്പെടുത്തലുമൊന്നും അഭിപ്രായങ്ങള്‍ അല്ല. ഒഫെന്‍സീവ് ആണെന്ന് മറക്കാതിരിക്കുക ..ആരും ചെയ്തതും പറഞ്ഞതുമൊന്നും ഇല്ലാതാവുന്നില്ല.

സ്ത്രീകള്‍ക്ക് വേണ്ടി ഒരു വലിയ സംവിധാനം തന്നെ ഉറപ്പു നല്‍കുന്ന ഒരു ഭരണഘടന നമുക്കുണ്ട്. എന്നിട്ടും ഇത്ര വള്‍ഗര്‍ ഭാഷ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ജനങ്ങള്‍. സെക്ഷ്വല്‍ വൈകൃതങ്ങള്‍ മാത്രം കമന്റ് ഇടുന്ന ഒരുപറ്റം ആളുകള്‍ക്കിടയില്‍ ശ്വാസംമുട്ടി തുടങ്ങി എനിക്ക്. വല്ലാത്ത ദാരിദ്രം ഉള്ള ആളുകളാണ് ഇവിടെ ..അവര്‍ക്ക് സ്വന്തം ഭാര്യയോ കാമുകിയോ സഹോദരിയോ അമ്മയോ ഒക്കെ എങ്ങനെ ഇരിക്കുന്നു എന്നു തിരക്കാന്‍ യാതൊരു സമയവുമില്ല. മറ്റു സ്ത്രീകളിലേക്ക് അവരുടെ വിഷയങ്ങളിലേക്ക് എത്തി നോക്കാനൊക്കെയാണ് സമയം. അതുകൊണ്ട് എവിടെയോ ജീവിക്കുന്ന ഞാന്‍ നിങ്ങളുടെആരുമല്ലാത്ത എന്നെയോ എന്റെ കുടുംബത്തെയോ അനാവശ്യമായി ഒന്നും പറയാനോ അധിക്ഷേപിക്കാനോ ആര്‍ക്കും ഒരവകാശവുമില്ല .. ഇനിയും ബുദ്ധിമുട്ടിച്ചാല്‍ ഞാന്‍ നിയമ നടപടികളിലേക്ക് പോകുമെന്ന് അറിയിച്ചു കൊള്ളുന്നു.

എന്ന് റോഷ്‌ന ആന്‍ റോയ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related