തിരുവനന്തപുരം : കേരളത്തിൽ കനത്ത മഴ വരുന്ന അഞ്ച് ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി, മിന്നല്‍, കാറ്റ് എന്നിവയോടു കൂടിയ അതിതീവ്ര മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തെക്കന്‍ തീരദേശ തമിഴ്‌നാടിനു മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും തെക്കന്‍ തീരദേശ തമിഴ് നാടിനു മുകളില്‍നിന്ന് വടക്കന്‍ കര്‍ണാടക വരെ ന്യൂനമര്‍ദപാത്തിയും രൂപപ്പെട്ടതുമാണ് കേരളത്തിലെ മഴയെ സ്വാധീനിക്കുന്നത്.
read also: ‘കങ്കണ ഗോ ബാക്ക്’ മുദ്രാവാക്യവുമായി പ്രതിഷേധം, കാറിന് നേര്‍ക്ക് കല്ലേറുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകർ
കേരളത്തില്‍ ഈ മാസം അവസാനത്തോടെ കാലവര്‍ഷം എത്തുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.