കുറുക്കന്‍മൂല റോഡരികിലെ വനത്തില്‍ അസ്ഥികൂടം കണ്ടെത്തി: സമീപത്ത് മദ്യക്കുപ്പിയും പഴകിയ ഷര്‍ട്ടും


മാനന്തവാടി: കാട്ടിക്കുളം-ചങ്ങല ഗേറ്റ് -കുറുക്കന്‍മൂല റോഡരികിലെ വനത്തില്‍ അസ്ഥികൂടം. തൃശ്ശിലേരി ഫോറസ്റ്റ് സെക്ഷന് കീഴിലെ ഓലിയോട്ട് റിസേര്‍വ് വനത്തിലെ കുറുക്കന്മൂല ഭാഗത്തായി വനം വകുപ്പ് വാച്ചറാണ് അസ്ഥികൂടം കണ്ടെത്തിയത്.

read also: സുരേഷ് ഗോപി രാഷ്‌ട്രീയത്തിലിറങ്ങാൻ കാരണം ഒരു വാശി: തുറന്ന് പറഞ്ഞു നടൻ വിജയരാഘവൻ

തേക്ക് മുറിക്കുന്നതിന്റെ നടപടി ക്രമത്തിനായെത്തിയതായിരുന്നു വാച്ചർ. അസ്ഥികൂടത്തിന്റെ സമീപത്തായി പഴക്കമുള്ള ഷര്‍ട്ടും മദ്യകുപ്പിയും മറ്റും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മരത്തിന് മുകളിലായി തൂങ്ങിക്കിടക്കുന്ന മുണ്ടും കണ്ടെത്തി. ഉടന്‍ പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. സംഭവത്തില്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.