പത്താക്ലാസുകാരി കടലില്‍ ചാടിയത് ഫോണ്‍ നല്‍കാത്തതിന്, വര്‍ക്കലയില്‍ ഒപ്പംചാടിയ ആണ്‍ സുഹൃത്തിനെയും കണ്ടെത്തിയില്ല
വർക്കല: പത്താം ക്ലാസുകാരി കടലില്‍ ചാടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീട്ടുകാർ ഫോണ്‍ നല്‍കാത്തതിലുള്ള വിഷമത്തിലാണ് ഇടവ വെണ്‍കുളം സ്വദേശി ശ്രേയ (14) കടലിൽ ചാടിയതെന്നു സൂചന.
ആണ്‍സുഹൃത്തിനൊപ്പമായിരുന്നു കുട്ടി കടലില്‍ ചാടിയത്. വെറ്റക്കട ബീച്ചിലെത്തിയാണ് ഇവർ കടലില്‍ ചാടിയതെന്നാണ് സൂചന. പെണ്‍കുട്ടിയുടെ മൃതദേഹം വൈകിട്ട് കാപ്പില്‍പൊഴി ഭാഗത്ത് നിന്ന് കണ്ടെത്തി. എന്നാല്‍ ആണ്‍കുട്ടിക്ക് വേണ്ടിയുള്ള തെരച്ചില്‍ രാത്രി വൈകിയും തുടരുകയാണ്. പ്രതികൂലമായ കാലാവസ്ഥ വെല്ലുവിളിയാണ്.
read also: പാളയം എല്‍എംഎസ് സിഎസ്‌ഐ പള്ളിയില്‍ ചേരിതിരിഞ്ഞ് വിശ്വാസികളുടെ പ്രതിഷേധം
ആണ്‍ സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അയിരൂർ എം.ജി.എം. മോഡല്‍ സ്കൂളിലെ വിദ്യാർത്ഥിനിയാണ് ശ്രേയ. സ്കൂൾ യൂണിഫോമിലെത്തിയ വിദ്യാർത്ഥി സുഹൃത്തിനൊപ്പം കടലില്‍ ചാടിയെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇവരാണ് വിവരം അയിരൂർ പൊലീസിനെ അറിയിച്ചത്. ധനകാര്യസ്ഥാപനം നടത്തുന്ന സാജന്‍റെയും അദ്ധ്യാപികയായ സിബിയുടെയും മകളാണ് ശ്രേയ.