പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായ സംഭവം: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍
കൊച്ചി: അതിഥി തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ മൂർഷിദാബാദ് സ്വദേശി മാണിക്കിനെയാണ് (18) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്
പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന ഉദ്ദേശ്യത്തോടെ ഇയാള്‍ കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഫോണിലൂടെയും നേരിട്ടും പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഞായറാഴ്ച വൈകീട്ട് 5 മണിയോടെ എടയപ്പുറം ഭാഗത്ത് നിന്ന് കുട്ടിയെ നിർബന്ധിച്ച് ഒപ്പം കൊണ്ടുപോവുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
read also: നാട്ടുകാര്‍ക്ക് വേണ്ടിയാണ് ഗവണ്മെന്റ്, നമ്മള്‍ ടാക്സ് കൊടുത്ത് ജീവിക്കുന്നവരാണ്, പറയാനുള്ളത് പറയും: ഷെയ്ൻ നിഗം
അമ്പതോളം സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ അങ്കമാലിയിലുള്ള ഒരു വീട്ടില്‍ പ്രതിയും പെണ്‍കുട്ടിയുമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.