ഓയൂർ: പ്രായപൂർത്തിയാകാത്ത സ്കൂള്‍ വിദ്യാർഥിനിയെ കടത്തികൊണ്ടുപോയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. നെയ്യാറ്റില്‍കര മറയ മുട്ടം കാലി വിലാകത്ത് ഗോകുലിനെയാണ് (24) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടുമാസം മുമ്പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കുട്ടിയെ സ്കൂളിലേക്ക് പോകവെ ഗോകുല്‍ പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടി സ്കൂളില്‍ എത്തിയില്ലെന്ന് അധ്യാപകർ രക്ഷാകർത്താക്കളെ ഫോണില്‍ വിളിച്ച് അറിയിയിച്ചു. തുടർന്ന് വീട്ടുകാർ കുട്ടിയെ കണാനില്ലെന്ന് പരാതി പൊലീസില്‍ നല്‍കി.
read also: ആസ്ഥാനനിരീക്ഷണ പദവിയിലിരുന്ന് അച്ചാരം വാങ്ങിയുള്ള നിരീക്ഷണം അതിരുകടക്കാതിരിക്കുന്നതാണ് നല്ലത്: പ്രഫുല്‍ കൃഷ്ണ
എന്നാൽ, നാല് മണിയോടെ സ്കൂള്‍ വിടുന്ന സമയത്ത് കുട്ടി മടങ്ങി എത്തി. ചോദ്യം ചെയ്തതില്‍ നിന്നും ഗോകുലിനെക്കുറിച്ച് വിവരങ്ങള്‍ മനസിലാക്കിയ പൊലീസ് ഇയാളുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പ്രതിക്കെതിരെ പോക്സോ കേസെടുത്തു.