കൊച്ചി: കൂണ്‍ കഴിച്ചതിന് പിന്നാലെ ശാരീരികാസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എറണാകുളം പനങ്ങാട് തച്ചോടി വീട്ടില്‍ പരേതനായ അബ്ദുറഹ്മാന്റെ മകൻ ഷിയാസ് (45) ആണ് മരിച്ചത്.
read also: വിമാനത്താവളത്തിലെ ബോംബ് ഭീഷണിക്ക് പിന്നില്‍ 13-കാരൻ
കഴിഞ്ഞ ആറിന് രാവിലെ വീടിൻ്റെ തൊട്ടടുത്ത പറമ്ബ് വൃത്തിയാക്കുന്നതിനിടെകിട്ടിയ കൂണ്‍ കഴിക്കാൻ ഉപയോഗിക്കുക ആയിരുന്നു. ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെടുകയും ഛർദ്ദിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഷിയാസ് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം ചികിത്സ തേടി. എന്നാൽ, ശാരീരികാസ്വസ്ഥത വർധിച്ചതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
വെന്‍റിലേറ്ററില്‍ കിടത്തി വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ മരിക്കുകയായിരുന്നു.