1
May, 2026

A News 365Times Venture

1
Friday
May, 2026

A News 365Times Venture

മനു തോമസിന്റെ വെളിപ്പെടുത്തലുകള്‍ക്ക് മറുപടിയുമായി പി ജയരാജൻ

Date:


കണ്ണൂർ: സിപിഎം സംസ്ഥാന സമിതി അംഗമായ പി ജയരാജിനും മകൻ ജെയിൻ രാജിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഡിവൈഎഫ്‌ഐ നേതാവ് മനു തോമസ് ഉയർത്തിയത്. ഈ വെളിപ്പെടുത്തലുകള്‍ക്ക് മറുപടി ഒറ്റ വാചകത്തിലൊതുക്കി പി ജയരാജൻ.

തനിക്കും മകനുമെതിരെ ഉയർന്നു വന്ന ആരോപണങ്ങളില്‍ ‘മൗനം വിദ്വാനു ഭൂഷണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ചർച്ചയ്‌ക്ക് ശേഷമായിരുന്നു പി ജയരാജന്റെ പ്രതികരണം.

read also: ലിഫ്റ്റില്‍ ഒളിഞ്ഞിരുന്നത് പെരുമ്പാമ്പ്: സംഭവം തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍

മനു തോമസിന്റെ വെളിപ്പെടുത്തലുകളോട് എന്തെങ്കിലും പറയാനുണ്ടോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്നും മൗനം വിദ്വാനു ഭൂഷണമെന്നും പി ജയരാജൻ പറഞ്ഞു. മനു തോമസ് ഉയർത്തിയ ആരോപണങ്ങള്‍ മാദ്ധ്യമപ്രവർത്തകർ ഗുരുതരമായി കാണുന്നു. ഇതില്‍ യാതൊന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം മറുപടി നല്‍കി.

പി ജയരാജിനും മകൻ ജെയിൻ രാജിനും ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നും ആകാശ് തില്ലങ്കേരിയെ പോലുള്ള സ്വർണക്കടത്ത് സംഘങ്ങളെ പാർട്ടി പിന്തുണയ്‌ക്കുന്നുണ്ടെന്നും മനു വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related