ജീവകാരുണ്യ സംഘടനയുടെ പേരിൽ പിരിവിനെത്തി: ഗ്യാസ് ലീക്കെന്ന് പറഞ്ഞ് അകത്ത് കയറി,വീട്ടമ്മയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ


ചാരുംമൂട്: വീട്ടമ്മയെ പീഡിപ്പിച്ചയാളെ യുവാവ് അറസ്റ്റിൽ. ശാസ്താംകോട്ട മുതുപിലാക്കാട് ചെന്നല്ലൂർ വീട്ടിൽ അനിൽകുമാർ (45) ആണ് നൂറനാട് പോലീസിന്റെ പിടിയിലായത്. ജീവകാരുണ്യ സംഘടനയുടെ പേരിൽ പണപ്പിരിവിനെത്തി വീട്ടമ്മയെ പ്രതി പീഡിപ്പിക്കുകയായിരുന്നു.

വീട്ടിൽ പിരിവിനെന്നു പറഞ്ഞെത്തിയ ഇയാൾ ഗ്യാസ് ലീക്ക് ഉണ്ടെന്ന് പറഞ്ഞാണ് വീടിനുള്ളിൽ കയറിയത്. ഈ സമയം വീട്ടമ്മമാത്രമാണ് ഉണ്ടായിരുന്നത്. നാട്ടുകാർ തടഞ്ഞുവെച്ചാണ് ഇയാളെ പോലീസിൽ ഏല്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.