തൃശ്ശൂര്‍: കൊച്ചുമകന്റെ വെട്ടേറ്റ് മുത്തച്ഛന് മരിച്ചു. ദേശമംഗലം എസ്റ്റേറ്റ് പടിയില്‍ വാളേരിപ്പടി അയ്യപ്പന്(75) ആണ് മരിച്ചത്. സംഭവത്തില്‍ കൊച്ചുമകന് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ആയിരുന്നു സംഭവം.
read also: കാഫിര്‍ സ്ക്രീന്‍ഷോട്ട്: തെളിയിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ, വെല്ലുവിളിച്ച് ഡിവൈഎഫ്ഐ
ആക്രമണം നടത്തിയ രാഹുലിന് മാനസികപ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് വിവരം. ഇന്ന് രാവിലെ വീട്ടിൽ എത്തിയ രാഹുല്‍ അമ്മയുടെ അച്ഛനായ അയ്യപ്പനെ അക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.