7
May, 2026

A News 365Times Venture

7
Thursday
May, 2026

A News 365Times Venture

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് : സിപിഎം പിന്തുണച്ച കോൺഗ്രസ് വിമത‍ർക്ക് ജയം

Date:


കോഴിക്കോട് : ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഎം പിന്തുണച്ച കോൺഗ്രസ് വിമത‍ർ ജയിച്ചു. ഇവരുടെ 11 അംഗ പാനൽ എല്ലാ സീറ്റിലും ജയിച്ചു. ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിൽ മത്സരിച്ച പാനലിൽ നാല് പേർ സിപിഎമ്മിൽ നിന്നും ഏഴ് പേർ കോൺഗ്രസ് വിമതരുമാണ്.

ജിസി പ്രശാന്ത് കുമാറിനെ ചെയർമാനായി തെരഞ്ഞെടുത്തു. ഇദ്ദേഹമാണ് ബാങ്കിലെ നിലവിലെ പ്രസിഡൻ്റ്. കോൺഗ്രസിനകത്തെ ആഭ്യന്തര പ്രശ്നങ്ങളെ തുട‍ർന്ന് പ്രശാന്ത് കുമാറിൻ്റെ നേത‍ൃത്വത്തിൽ വിമതർ സിപിഎമ്മിനൊപ്പം ചേർന്ന് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

read also: അധ്യാപികയുടെ കസേരയ്ക്ക് അടിയിൽ പടക്കങ്ങൾ കൊണ്ട് ബോംബുണ്ടാക്കി +2 വിദ്യാർത്ഥികൾ
ഇന്ന് രാവിലെയാണ് ബാങ്ക് തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാവിലെ മുതൽ പ്രശ്നങ്ങളുണ്ടായിരുന്നു. രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോൺഗ്രസും സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതരും തമ്മിൽ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങുകയും സംഘർഷമാകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related