16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

മഅദനിയുടെ വീട്ടില്‍ സ്വർണ്ണ മോഷണം: ഹോം നഴ്‌സ് പിടിയില്‍, 30 കേസുകളിലെ പ്രതിയെന്ന് പൊലീസ്

Date:



കൊച്ചി: അബ്ദുള്‍ നാസര്‍ മഅദനിയുടെ വീട്ടില്‍ മോഷണം നടത്തി മുങ്ങിയ ആള്‍ പിടിയില്‍. ഹോം നഴ്‌സായിരുന്ന പാറശ്ശാല സ്വദേശി റംഷാദ് ഷാജഹാനാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. നാല് പവനിലധികം സ്വര്‍ണവും പണവുമാണ് ഇയാള്‍ മോഷ്ടിച്ചത്.

മഅദനിയുടെ വീട്ടില്‍ നാല് മാസമായി ഹോം നഴ്‌സായി ഇയാള്‍ ജോലി ചെയ്ത് വരികയായിരുന്നു. മഅദനിയുടെ മകന്റെ പരാതിയില്‍ കേസെടുത്ത എളമക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വീട്ടില്‍ നിന്ന് മോഷ്ടിച്ച കൈച്ചെയിന്‍ പ്രതി മലദ്വാരത്തിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്. രണ്ട് മോതിരങ്ങള്‍ ഇയാളുടെ മുറിയില്‍ നിന്നും കണ്ടെത്തി.

ചോദ്യം ചെയ്യലല്‍ റംഷാദ് കുറ്റം സമ്മതിച്ചിട്ടുണ്ട്. നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ മാത്രം ഇയാള്‍ക്കെതിരെ 30 കേസുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related