വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു



കണ്ണൂർ: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷൻ സി പി ഒ ആയ കരിവെള്ളൂർ പലിയേരി സ്വദേശി ദിവ്യശ്രീ ആണ് കൊല്ലപ്പെട്ടത്.

read also: നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം : മൂന്ന് വിദ്യാർത്ഥിനികൾ പൊലീസ് കസ്റ്റഡിയിൽ

ദിവ്യശ്രീയും ഭർത്താവ് രാജേഷും അകന്നാണ് കഴിയിഞ്ഞിരുന്നത്. ഇന്ന് വൈകുന്നേരം 6 മണിയോടെ രാജേഷ് ദിവ്യശ്രീയുടെ വീട്ടിൽ എത്തി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ ദിവ്യശ്രീയുടെ അച്ഛൻ വാസുവിനും പരിക്കേറ്റു. വയറിനും കയ്ക്കും വെട്ടേറ്റ ഇയാളെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.