6
October, 2026

A News 365Times Venture

6
Tuesday
October, 2026

A News 365Times Venture

കൈക്കൂലി കേസ് : ഗൗതം അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ ഗാന്ധി

Date:


ന്യൂദല്‍ഹി : യുഎസിലെ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് വ്യവസായ പ്രമുഖൻ ഗൗതം അദാനിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ഇന്ത്യന്‍ നിയമവും അമേരിക്കന്‍ നിയമവും ലംഘിച്ച അദാനിക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് രാഹുല്‍ഗാന്ധി ചോദിച്ചു.

രാജ്യത്ത് അദാനി ഇപ്പോഴും സ്വതന്ത്രനായി തുടരുന്നു. ഇത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാര്‍ പല കേസുകളിലായി അറസ്റ്റിലായിട്ടും അദാനിക്കെതിരെ നടപടിയില്ലെന്നും രാഹുൽ പറഞ്ഞു.

ഇതിനു പുറമെ ന്യൂയോര്‍ക്ക് കോടതി വഞ്ചനാക്കേസ് എടുത്ത വ്യവസായ പ്രമുഖന്‍ ഗൗതം അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. കൂടാതെ അദാനി വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. സെബി മേധാവി മാധബി ബുച്ച് അദാനിയുടെ സംരക്ഷകയാണെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.

സൗരോര്‍ജ കരാറുകള്‍ നേടാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ കൈക്കൂലി നല്‍കിയെന്ന കേസാണ് അദാനിക്കെതിരെ യുഎസിൽ രജിസ്റ്റർ ചെയ്തത്. ഗൗതം അദാനി, ബന്ധു സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഉത്തര്‍പ്രദേശില്‍ നിയമം ലംഘിച്ച് എസ്.ഐ.ആറിലൂടെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തത് 16.185 ലക്ഷം വോട്ടര്‍മാരെയെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: നിയമം ലംഘിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെ എസ്.ഐ.ആര്‍ ആദ്യഘട്ടങ്ങളില്‍  വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയ 16.18...

വന്ദേമാതരം സെമിനാര്‍: കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയില്‍ സംഘര്‍ഷം

കാസര്‍ഗോഡ്: വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സെമിനാറിന് മുഖ്യപ്രഭാഷകനായി ആര്‍.എസ്.എസ് പ്രജ്ഞാവാഹക്...