16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

അരൂരിൽ സ്വകാര്യബസ് കാനയിലേക്ക് വീണ് അപകടം

Date:



അരൂർ: അരൂർ-തുറവൂർ ഉയരപ്പാതയുടെ നിർമ്മാണംമൂലം യാത്രാദുരിതം അനുഭവിക്കുന്ന ദേശീയ പാതയിൽ കലൂരിൽ നിന്നും എരമല്ലൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് കാനയിലേക്ക് മറിഞ്ഞു. ചന്തിരൂരിൽ സെ​ന്റ് മേരീസ് പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.

ജോലിക്കായി എറണാകുളത്തേക്ക് പോയി മടങ്ങുന്ന നിരവധി യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. വൈകിട്ട് അഞ്ചരയോടെയുണ്ടായ അപകടത്തിൽ ആളപായമൊന്നുമില്ല. പോപ്പിൻസ് എന്ന സ്വകാര്യ ബസാണ് കാനയിൽ വീണത്. പള്ളിയുടെ മുൻവശം റോഡ് പണി നടക്കുന്നതിനാൽ വാഹനങ്ങൾ വഴിതിരിച്ച് വിട്ടിരുന്നു.

പഴയ റോഡിൽ എളുപ്പ വഴിയിൽ കയറാൻ നോക്കിയതാണ് അപകട കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ മറ്റു സ്വകാര്യ ബസുകളിൽ കയറ്റിവിട്ടു. രാത്രി വൈകിയാണ് ബസ് കാനയിൽ നിന്ന് പൊക്കി മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related