സ്നേഹവും സന്തോഷവും നിറയട്ടെ… ആഘോഷത്തോടെ വരവേൽക്കാം 2025നെ!!


ആർപ്പുവിളികളോടെയും ആഘോഷത്തോടെയും 2025നെ വരവേൽക്കുകയാണ് ലോകം . നഷ്ടങ്ങളും ലാഭങ്ങളും സമ്മാനിച്ച ഒരു വർഷം കൂടി കടന്നു പോവുകയാണ്. സാഹിത്യ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പല പ്രമുഖരും വിടപറഞ്ഞ കാലം കൂടിയാണ് 2024. ആഗോളതലത്തിൽ സാമ്രാജ്യത്ത് ശക്തികൾ കരുതാർജിക്കുകയും പിടിച്ചു നിൽക്കുവാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തതും ഇതേ ഘട്ടത്തിലാണ്.

മലയാളിയെ സംബന്ധിച്ചിടത്തോളം സാമൂഹ്യ ജീവിതത്തിൽ വളരെയേറെ പ്രകടമായ മാറ്റങ്ങൾ കൊണ്ടുവരാനും കഴിഞ്ഞിട്ടുണ്ട്. സിനിമയെ സംബന്ധിച്ച് കലയെ സംബന്ധിച്ച് ജീവിതത്തെ സംബന്ധിച്ച് നിലനിന്നു പോന്നിരുന്ന പഴയ ബോധങ്ങൾ ഒക്കെ അയത്നലളിതമായി നിരാകരിച്ചും മുൻപോട്ട് പോകുവാൻ മലയാളിക്ക് കഴിഞ്ഞിട്ടുണ്ട്. ഓരോ വർഷവും മുൻവശത്തെ പോലെ തന്നെ പ്രത്യാശയുടേതാണ്. ആഘോഷങ്ങളും ആനന്ദങ്ങളും ഒക്കെയുള്ള ഒരു പുതിയ വർഷമാകട്ടെ 2025 എന്ന് ഹൃദയം നിറഞ്ഞു ആശംസിക്കുന്നു.

ഏവർക്കും ഈസ്റ്റ് കോസ്റ്റ് വാർത്ത ടീമിന്റെ പുതുവത്സരാശംസകൾ