തിരുവനന്തപുരം: ഏരിയാ സമ്മേളനത്തിനായി പിരിച്ചെടുത്ത 4,62,500 രൂപ വെട്ടിച്ചുവെന്ന പരാതി നേരിടുന്ന മംഗലപുരം സിപിഎം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
read also:അഗസ്ത്യാർകൂടം സീസൺ ട്രക്കിങ് ജനുവരി 20ന് ആരംഭിക്കും: ആദ്യഘട്ട ബുക്കിങ് നാളെ മുതൽ
സിപിഎമ്മിൽ നിന്നും പുറത്തായതിന് പിന്നാലെ ഇയാൾ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മംഗലപുരം പൊലീസ് മധുമുല്ലശ്ശേരിയ്ക്ക് എതിരേ ജാമ്യമില്ലാ വകുപ്പുകളില്‍ കേസെടുത്തിരുന്നു. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് മധു മുല്ലശ്ശേരിക്കെതിരെ ചുമത്തിയിരിക്കുന്നത്.