ന്യൂദല്‍ഹി: അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ നാടുകടത്തിയത് ഇത് ആദ്യമായല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. നാടുകടത്തുന്ന പ്രക്രിയ അമേരിക്കയില്‍ ആദ്യമായല്ലെന്നും വര്‍ഷങ്ങളായി തുടരുന്നതാണെന്നും വിദേശകാര്യമന്ത്രി രാജ്യസഭയെ അറിയിച്ചു. 2009 മുതല്‍ ആളുകളെ തിരിച്ചയക്കുന്നുണ്ടെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടതെന്നും നേരത്തെ കൊണ്ടുവന്നപ്പോഴും ഇത് തന്നെയായിരുന്നു രീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വിദേശകാര്യ മന്ത്രിയുടെ വിശദീകരണത്തിന് വ്യക്തതയില്ലെന്നും തൃപ്തികരമല്ലെന്നും പ്രതിപക്ഷം പ്രതികരിച്ചു. ഇന്ത്യക്കാരോട് ഭീകരവാദികളെ പോലെ പെരുമാറിയതെന്തിനെന്നും വിലങ്ങിട്ടാണ് കൊണ്ടുവരുന്നതെന്ന് അറിഞ്ഞിരുന്നോയെന്നും […]
Source link
നാടുകടത്തല്‍ ഇതാദ്യമായല്ല; ഇന്ത്യന്‍ കുടിയേറ്റക്കാരെ ചങ്ങലയ്ക്കിട്ട് നാടുകടത്തിയതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി
Date:




