25
April, 2026

A News 365Times Venture

25
Saturday
April, 2026

A News 365Times Venture

സെബി മുന്‍ ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനെതിരെ കേസെടുക്കണം- മുംബൈ സ്‌പെഷ്യല്‍ കോടതി

Date:

സെബി മുന്‍ ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനെതിരെ കേസെടുക്കണം: മുംബൈ സ്‌പെഷ്യല്‍ കോടതി

ന്യൂദല്‍ഹി: ഓഹരി തട്ടിപ്പ് കേസില്‍ മുന്‍ സെബി ചെയര്‌പേഴ്‌സണ്‍ മാധബി ബുച്ചിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവിട്ട് മുംബൈ സ്‌പെഷ്യല്‍ കോടതി. ബുച്ചിനും മറ്റ് അഞ്ച് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുക്കാനാണ് കോടതി നിര്‍ദേശം.

അന്വേഷണം നിരീക്ഷിക്കുമെന്നും 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവില്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം കുറ്റകൃത്യമാണെന്നതിനാല്‍ തന്നെ വിശദമായ അന്വേഷണം വേണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

നിയമ നിര്‍വഹണ ഏജന്‍സികളുടെയും സെബിയുടെയും നിഷ്‌ക്രിയത്വത്തിന് സി.ആര്‍.പി.സി പ്രകാരം ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.

രേഖകള്‍ പരിശോധിക്കണമെന്നും പിന്നാലെ ഐ.പി.സി, അഴിമതി നിരോധന നിയമം, സെബി നിയമം, മറ്റ് ബാധകമായ നിയമങ്ങള്‍ എന്നിവയിലെ പ്രസക്തമായ വ്യവസ്ഥകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുമാണ് കോടതിയുടെ നിര്‍ദേശം.

പ്രതികള്‍ക്കെതിരെ ആരോപിക്കപ്പെടുന്ന സാമ്പത്തിക തട്ടിപ്പ്, നിയന്ത്രണ ലംഘനങ്ങള്‍, അഴിമതി തുടങ്ങിയ കുറ്റകൃത്യങ്ങളിലെല്ലാം അന്വേഷണം നടത്തണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. വിപണി കൃത്രിമത്വം സാധ്യമാക്കിയെന്നും നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഒരു കമ്പനിയുടെ ലിസ്റ്റിങ് അനുവദിച്ചുകൊണ്ട് കോര്‍പ്പറേറ്റ് തട്ടിപ്പിന് വഴിയൊരുക്കി എന്നും പരാതിക്കാരന്‍ അവകാശപ്പെട്ടു.

1992ലെ സെബി ആക്ടും അതിന്റെ ചട്ടങ്ങളും പാലിക്കാതെ റെഗുലേറ്ററി അതോറിറ്റികളുടെയും പ്രത്യേകിച്ച് സെബിയുടെ അറിവോടുകൂടിയും ഒരു കമ്പനിയെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നും വഞ്ചിച്ചുവെന്നും ആരോപണങ്ങളുണ്ട്.

സെബി ഉദ്യോഗസ്ഥര്‍ അവരുടെ നിയമപരമായ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും നിരവധി തവണ പോലീസ് സ്റ്റേഷനെയും ബന്ധപ്പെട്ട റെഗുലേറ്ററി സ്ഥാപനങ്ങളെയും സമീപിച്ചിരുന്നുവന്നും എന്നിട്ടും യാതൊരു നടപടിയും ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിട്ടില്ലെന്നും പരാതിക്കാരന്‍ പറഞ്ഞു.

Content Highlight: Case should be filed against former SEBI chairperson Madhabi Buch: Mumbai Special Court




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘അവര്‍ ഇപ്പോഴും സൂര്യനെ വരയ്ക്കുന്നു’; ദല്‍ഹിയില്‍ മിനാബ് പെണ്‍കുട്ടികളുടെ കലാസൃഷ്ടികളുടെ പ്രദര്‍ശനം

  ന്യൂദല്‍ഹി: അമേരിക്കയുടെയും ഇസ്രഈലിന്റെയും ആക്രമണത്തിന്റെ ഇരകളായ കുരുന്നുകളുടെ സ്വപ്‌നങ്ങളും കണ്ണീരും...