ന്യൂദല്‍ഹി: ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡുകള്‍ വ്യാജ വോട്ടര്‍മാരെ സൂചിപ്പിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ കൃത്രിമത്വം നടന്നുവെന്ന ആരോപണങ്ങള്‍ തള്ളിക്കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍ ഐഡി കാര്‍ഡ് ഉണ്ടെന്നുകരുതി അത് വ്യാജമോ ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരുടേതാകണമെന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിവിധ സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള ഒരേ ഇ.പി.ഐ.സി നമ്പറുകളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലും പ്രതിപക്ഷ നേതാക്കളുമടക്കം വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. കേന്ദ്രീകൃത സംവിധാനങ്ങളില്‍ വ്യത്യസ്ത സംസ്ഥാനങ്ങളിലായി ഒരേ ആല്‍ഫാന്യൂമെറിക് […]
Source link
ഡ്യൂപ്ലിക്കേറ്റ് ഐഡി കാര്‍ഡ് വ്യാജവോട്ടര്‍മാരെ സൂചിപ്പിക്കുന്നില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍
Date:




