തിരുവനന്തപുരം : സിനിമാഗാന രചയിതാവും പ്രഭാഷകനും എഴുത്തുകാരനും അധ്യാപകനുമായ ഡോ. ജിനേഷ് കുമാര്‍ എരമം പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സ്കോൾ കേരള (സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ &ലൈഫ് ലോങ് എഡ്യൂക്കേഷൻ) എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു. ഹയർസെക്കണ്ടറി അധ്യാപകനായും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എസ്. സി. ഇ. ആർ. ടി. പാഠപുസ്തകരചന സമിതി അംഗമായിരുന്നു. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാര ജൂറിഅംഗവും സംസ്ഥാന ടെലിവിഷൻ പുരസ്‌കാരജൂറി ചെയർമാനുമായിരുന്നു.
ലൈബ്രറി കൌണ്‍സില്‍ സംസ്ഥാന അക്കാദമിക് കമ്മിറ്റി അംഗമാണ്. വിദ്യാഭ്യാസ വകുപ്പും ലൈബ്രറികളും വ്യാപകമായി ഉപയോഗിച്ച ശിരസുയർത്തി പറയുക എന്ന ലഹരിവിരുദ്ധ ഗാനമുൾപ്പെടെ നിരവധി ഗാനങ്ങൾ രചിച്ചു. കറുപ്പ് എന്ന സിനിമക്കും നിരവധി ഹ്രസ്വ ചിത്രങ്ങൾക്കും തിരക്കഥ രചിച്ചു. കണ്ണൂർ ജില്ലയിലെ എരമം സ്വദേശിയാണ്.