national news
കഴിഞ്ഞ 20 വര്‍ഷത്തിനിടെ രാജ്യത്ത് ട്രെയിന്‍ അപകടങ്ങളില്‍ 90 ശതമാനം കുറവുണ്ടായി: അശ്വിനി വൈഷ്ണവ്
ന്യൂദല്‍ഹി: കഴിഞ്ഞ 20 വര്‍ഷത്തിനിടെ രാജ്യത്ത് ട്രെയിന്‍ അപകടങ്ങളില്‍ 90 ശതമാനം കുറവുണ്ടായതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സുരക്ഷയില്‍ കേന്ദ്രീകരിച്ചതോടെ അപകടങ്ങളുടെ എണ്ണം കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. രാജ്യസഭയിലെ ചര്‍ച്ചക്കിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും സ്വീകരിക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം നിര്‍ണായകമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ട്രെയിന്‍ യാത്രകളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പതിവായി അവലോകനങ്ങള്‍ നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
महाकुंभ में आने वाले श्रद्धालुओं के लिए रेलवे परिवार ने दिन-रात मेहनत की… pic.twitter.com/zbqQRJt9TB
— Ashwini Vaishnaw (@AshwiniVaishnaw) March 17, 2025
പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് പറഞ്ഞ മന്ത്രി, ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കെ പ്രതിദിനം രണ്ട് അപകടങ്ങള്‍ എന്ന നിലയിലായിരുന്നു കേസുകള്‍ രേഖപ്പെടുത്തിയിരുന്നതെന്നും അവകാശപ്പെട്ടു. 2005-06 കാലയളവില്‍ 698 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 234 എണ്ണം അപകടങ്ങളാണെന്നാണ് മന്ത്രി പറയുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയായ മമത ബാനര്‍ജി റെയില്‍വേ മന്ത്രിയായിരിക്കുമ്പോള്‍ 165 അപകടങ്ങളാണ് ഫയല്‍ ചെയ്തിരുന്നത്. 395 കേസുകളും. പ്രതിദിനം ശരാശരി ഒന്ന് എന്ന കണക്കിലാണ് കേസുകള്‍ രേഖപ്പെടുത്തിയിരുന്നതെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ റെയില്‍വേ മന്ത്രിയായിരിക്കെ 381 കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഇതില്‍ 118ഉം ട്രെയിന്‍ അപകടങ്ങളായിരുന്നുവെന്നാണ് കേന്ദ്രമന്ത്രി അവകാശപ്പെടുന്നത്. പ്രതിദിനം ഒന്നില്‍ കൂടുതല്‍ കേസുകള്‍ ഇക്കാലയളവില്‍ ഉണ്ടായിരുന്നുവെന്നാണ് കേന്ദ്രമന്ത്രിയുടെ വാദം.
2005ല്‍ 698 കേസുകള്‍ രേഖപ്പെടുത്തിയ സ്ഥാനത്ത് 2025ല്‍ എത്തിനില്‍ക്കുമ്പോള്‍ അപകടങ്ങളുടെ എണ്ണം 73 ആയി കുറഞ്ഞുവെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. മുന്‍കാലങ്ങളില്‍ പ്രതിദിനം ഓരോ കേസ് വീതമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അത് പ്രതിവര്‍ഷം 30 അപകടങ്ങളായി കുറഞ്ഞുവെന്നും മന്ത്രി പറയുന്നു.
43 കേസുകള്‍ കൂടി രേഖപ്പെടുത്തിയാല്‍ പോലും 73 ആപകടങ്ങള്‍ മാത്രമേ ലിസ്റ്റില്‍ ഉണ്ടാകുകയുള്ളുവെന്നും ഇത് അപകടങ്ങളിലെ 90 ശതമാനം കുറവിനെ കാണിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
भारतीय रेलवे lower और middle income groups के यात्रियों के लिए पूरी तरह समर्पित है। pic.twitter.com/2WSokw8hvw
— Ashwini Vaishnaw (@AshwiniVaishnaw) March 17, 2025
അതേസമയം 2023 ജൂണ്‍ രണ്ടിന് ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ നിന്ന് ഹൗറയിലേക്ക് പോകുന്നതിനിടയില്‍ കോറോമാണ്ടല്‍ എക്‌സ്പ്രസ് ഒരു ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ട്രെയിനിന്റെ ഭൂരിഭാഗം ബോഗികളും പാളം തെറ്റി. അപകടത്തിനിടയില്‍ കോറോമാണ്ടല്‍ എക്‌സ്പ്രസിന്റെ ഏതാനും ബോഗികള്‍ ഒരേസമയം കടന്നുപോകുകയായിരുന്ന ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലേക്ക് മറിയുകയുമുണ്ടായി.
ഈ അപകടം വലിയ മാനുഷിക ദുരന്തത്തിലേക്കാണ് നയിച്ചത്. 2024 ജൂണ്‍ 17ന് ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസ്സ് രംഗപാണി സ്റ്റേഷന് സമീപം ഗുഡ്‌സ് ട്രെയ്നുമായി കൂട്ടിയിടിച്ചിരുന്നു.
ഈ അപകടത്തില്‍ 11 പേര്‍ മരിക്കുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ അനേകം ജീവനെടുത്ത ട്രെയിന്‍ ദുരന്തങ്ങളാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയില്‍ നടന്നിട്ടുള്ളത്.
Content Highlight: Train accidents in the country have reduced by 90 percent in the last 20 years: Ashwini Vaishnaw