17
July, 2025

A News 365Times Venture

17
Thursday
July, 2025

A News 365Times Venture

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യുന്‍ സുക് യോളിനെതിരായ ഇംപീച്ച്‌മെന്റ് നടപടി കോടതി ശരിവെച്ചു

Date:

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യുന്‍ സുക് യോളിനെതിരായ ഇംപീച്ച്‌മെന്റ് നടപടി കോടതി ശരിവെച്ചു

സിയോള്‍: രാജ്യത്ത് പട്ടാള നിമയം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് ഇംപീച്ച്‌മെന്റിന് വിധേയമാക്കിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യുന്‍ സുക് യോളിനെതിരായ നടപടി ശെരിവെച്ച് ഭരണ ഘടന കോടതി. കോടതിയിലെ ജഡ്ജിമാര്‍ ഏകകണ്ഡമായാണ് യുന്‍ സുക് യോളിനെ ഇംപീച്ച് ചെയ്ത നടപടി ശരിവെച്ചത്.

ഭരണഘടന പ്രകാരം യുന്‍ സുക് യോളിന് നല്‍കിയിട്ടുള്ള അധികാരങ്ങള്‍ക്ക് അതീതമായ നടപടികള്‍ സ്വീകരിച്ചുകൊണ്ട് പ്രസിഡന്റ് എന്ന നിലയില്‍ യുന്‍ തന്റെ കടമ ലംഘിച്ചുവെന്ന് സുപ്രീം കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മൂണ്‍ ഹ്യൂങ് ബേമൂണ്‍ പറഞ്ഞു. യുണിന്റെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തിന് ഗുരുതരമായ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത അറുപത് ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ഇലക്ഷന്‍ നടക്കും. അതുവരെ നിലവിലെ ആക്ടിങ് പ്രസിഡന്റ് ഹാന്‍ ഡക്ക് സൂ ചുമതലയില്‍ തുടരും.

പാര്‍ക്ക് ഗ്യൂന്‍ ഹൈയ്ക്ക് ശേഷം ഇംപീച്ച്മെന്റിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെടുന്ന രണ്ടാമത്തെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റായി ഇതോടെ യൂന്‍ മാറി. ക്രിമിനല്‍ വിചാരണയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തിന് ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കും. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദക്ഷിണ കൊറിയ വധശിക്ഷ നടപ്പാക്കിയിട്ടില്ല.

ഡിസംബര്‍ മൂന്നിനാണ് യുന്‍ സുക് യോള്‍ രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചത്.  നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെ ആറ് മണിക്കൂറുകള്‍ക്ക് ശേഷം യുന്‍ സുക് യോള്‍ നിയമം പിന്‍വലിച്ചു.

രാജ്യത്തെ പ്രതിപക്ഷ ശക്തികള്‍ അയല്‍രാജ്യമായ ഉത്തരകൊറിയയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതായും പാര്‍ലമെന്റ് നിയന്ത്രിക്കുന്നതായും ചൂണ്ടിക്കാട്ടിയായിരുന്നു പട്ടാള നിയമം പ്രഖ്യാപിച്ചത്. രാജ്യത്തെ വഞ്ചിച്ച് അയല്‍രാജ്യത്തെ സഹായിക്കുന്നവരെ ഉന്മൂലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ പട്ടാള നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ ഇംപീച്ചമെന്റ് നടപടിയിലൂടെ യുന്‍ സുക് യോളിനെ പ്രതിപക്ഷം പുറത്താക്കിയത്. പാര്‍ലമെന്റിലെ 300 അംഗ നിയമനിര്‍മാതാക്കളില്‍ 204 പേര്‍ ഇംപീച്ച്മെന്റിനെ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് യുന്‍ സ്ഥാനഭ്രഷ്ടനായത്. ഇതിന് പിന്നാലെ ആക്ടിങ് പ്രസിഡന്റായി ഹാന്‍ ഡക്ക് സൂ ചുമതല ഏറ്റെങ്കിലും ഇദ്ദേഹവും ഇംപീച്ച് ചെയ്യപ്പെട്ടു.
എന്നാല്‍ ഇദ്ദേഹത്തെ ഇംപീച്ച് ചെയ്ത നടപടി ഭരണഘടന കോടതി റദ്ദാക്കി.

അതേസമയം ഇംപീച്ച് ചെയ്യപ്പെട്ട യുന്‍ സുക് യോള്‍ രാജ്യത്തെ ജനങ്ങള്‍ക്കായി പ്രത്യേ ക സന്ദേശം തയ്യാറാക്കിയിരുന്നു. തന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും നിങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നതായും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.

Content Highlight: Court upholds impeachment proceedings against South Korean President Yoon Suk-yeol




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related