16
July, 2025

A News 365Times Venture

16
Wednesday
July, 2025

A News 365Times Venture

ഉത്തര്‍പ്രദേശില്‍ ഈദ് ദിനത്തില്‍ ഫലസ്തീന്‍ പതാക വീശിയെന്നാരോപിച്ച് യുവാവിനെ ജോലിയില്‍ നിന്നും പിരിച്ച് വിട്ട് അധികൃതര്‍

Date:

ഉത്തര്‍പ്രദേശില്‍ ഈദ് ദിനത്തില്‍ ഫലസ്തീന്‍ പതാക വീശിയെന്നാരോപിച്ച് യുവാവിനെ ജോലിയില്‍ നിന്നും പിരിച്ച് വിട്ട് അധികൃതര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഈദ് ദിനത്തില്‍ ഫലസ്തീന്‍  പതാക വിശീയതിന് വൈദ്യുതി വകുപ്പ് ജീവനക്കാരനെ പിരിച്ചുവിട്ട് അധികൃതര്‍. കരാര്‍ തൊഴിലാളിയായ കൈലാഷ്പൂര്‍ പവര്‍ ഹൗസ് ജീവനക്കാരന്‍ സാഖിബ് ഖാനെയാണ് പിരിച്ച് വിട്ടത്.

സാഖിബ് ഈദ് നമസ്‌ക്കാരത്തിന് ശേഷം ഫലസ്തീന്‍ പതാക വീശിയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു.

ഫലസ്തീന്‍ പതാക വീശീയ പ്രവര്‍ത്തി ദേശവിരുദ്ധമാണെന്നും വകുപ്പ് ഉടനടി നടപടി സ്വീകരിക്കുകയായിരുന്നുവെന്നും വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു.

വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കരാര്‍ കമ്പനിക്ക് കത്ത് എഴുതുകയായിരുന്നുവെന്നും ഇയാളെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സഹാറന്‍പൂരില്‍ പതാക വീശീയ എട്ടംഗ സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈദ് ആഘോഷത്തിനിടെ പതാക വീശിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായും പൊലീസ് പറഞ്ഞിരുന്നു.

ഭാരതീയ ന്യായ സംഹിത പ്രകാരം നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകള്‍, തെറ്റായ നിയന്ത്രണം, പൊതുപ്രവര്‍ത്തകന്‍ പുറപ്പെടുവിച്ച ഉത്തരവ് അനുസരിക്കാതിരിക്കുക എന്നീ വകുപ്പുകള്‍ പ്രകാരം ഏകദേശം 60 പേര്‍ക്കെതിരെ കേസെടുത്തതായി സഹാറന്‍പൂര്‍ പോലീസ് പറഞ്ഞു.

Content Highlight: Uttar Pradesh: Man fired for waving Palestinian flag on Eid




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related