20
July, 2025

A News 365Times Venture

20
Sunday
July, 2025

A News 365Times Venture

വയനാട് ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളല്‍; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

Date:

വയനാട് ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളല്‍; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: വയനാട് ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ താത്കാലിക ഉത്തരവുമായി ഹൈക്കോടതി. കേന്ദ്രവും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും വിവേചനധികാരം പ്രയോഗിക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ ആവശ്യപ്പെട്ടു.

വായ്പ എഴുതിത്തള്ളാന്‍ എന്‍.ഡി.ആര്‍.എഫിന് അവകാശമുണ്ട്. അവരത് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജീവിതവും വരുമാനവും നഷ്ടപ്പെട്ടവരെ സംരക്ഷിക്കാന്‍ കേന്ദ്രം മുന്നോട്ട് വരണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കുകളുടെ ഭാഗത്ത് നിന്ന്‌ അനുഭാവപൂര്‍ണമായ നടപടിയുണ്ടാകണമെന്നും കോടതി വ്യക്തമാക്കി.

വയനാട് ദുരന്തബാധിതരുടെ കടാശ്വാസവുമായി ബന്ധപ്പെട്ട ഹരജിയില്‍ കടങ്ങള്‍ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദുരന്തബാധിതരുടെ കടം എഴുതിത്തള്ളുന്നതില്‍ കേന്ദ്ര നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും ദേശീയ ദുരന്ത മാനേജ്മെന്റ് അതോറിറ്റി കൂടി തീരുമാനമെടുക്കണമെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

അതേസമയം വായ്പകള്‍ എഴുതി തള്ളാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും അത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്നും കേന്ദ്രം നിലപാട് എടുക്കുകയുണ്ടായി.

തുടര്‍ന്ന്‌ ദുരിതബാധിതരായ ജനങ്ങള്‍ ജിവിതോപാധി നഷ്ടപ്പെട്ടവരാണെന്നും വായ്പ എഴുതി തള്ളല്‍ പരിഗണിക്കണമെന്നും ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ഡോ. എ.കെ ജയശങ്കരന്‍ നമ്പ്യാര്‍, എസ്. ഈശ്വരന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കോടതി ഉത്തരവ് അനുസരിച്ച് ഇക്കാര്യം പരിഗണിക്കാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ഇരകളുടെ വായ്പ എഴുതിത്തള്ളാത്തത് വഞ്ചനയാണെന്ന് വയനാട് എം.പി പ്രയങ്ക ഗാന്ധി പ്രതികരിച്ചു. വായ്പകള്‍ എഴുതിത്തള്ളാന്‍ സാധിക്കില്ലെന്ന് കാണിച്ച് കേരള ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തെ പരാമര്‍ശിച്ചായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

വയനാട് മണ്ണിടിച്ചിലിന് ഇരയായവര്‍ക്ക് വീടുകള്‍, ഭൂമി, ഉപജീവനമാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയെല്ലാം നഷ്ടപ്പെട്ടെന്നും എന്നിട്ടും, വായ്പ എഴുതിത്തള്ളാന്‍ വിസമ്മതിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വഞ്ചനയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഈ നിസംഗതയെ താനും തന്റെ പാര്‍ട്ടിയും ശക്തമായി അപലപിക്കുന്നുവെന്നും വയനാട്ടിലെ സഹോദരീ സഹോദരന്മാരോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുമെന്നും കോണ്‍ഗ്രസ് എം.പി കൂട്ടിച്ചേര്‍ത്തു.

Content Highlight: Loan waiver for Wayanad disaster victims; High Court issues interim order




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related