18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

റാസ്ഇസയിലെ ചെങ്കടല്‍ ആക്രമിച്ച് യു.എസ് സൈന്യം; 38 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Date:



World News


റാസ്ഇസയിലെ ചെങ്കടല്‍ ആക്രമിച്ച് യു.എസ് സൈന്യം; 38 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സന: യെമനിലെ ഇന്ധന ടെര്‍മിനല്‍ ആക്രമിച്ച് യു.എസ് സൈന്യം. ഹൂത്തികള്‍ക്കെതിരായ ആക്രമണത്തില്‍ യെമനിലെ ഇന്ധന ടെര്‍മിനല്‍ തകര്‍ത്തതായി യു.എസ് അറിയിക്കുകയായിരുന്നു.

ആക്രമണത്തില്‍ പാരാമെഡിക്കുകളുള്‍പ്പെടെ 38 പേര്‍ കൊല്ലപ്പെട്ടാതായാണ് ബി.ബി.സി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം മരണസംഖ്യയെ കുറിച്ച് വ്യക്തമാക്കാനുള്ള ഹൂത്തി മാധ്യമങ്ങളുടെ ചോദ്യത്തോട് യു.എസ് സൈന്യം പ്രതികരിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇറാനിയന്‍ പിന്തുണയുള്ള ഹൂത്തികളുടെ വിതരണങ്ങളും ഫണ്ടുകളും നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണമെന്നാണ് സൈന്യം അറിയിച്ചത്. റാസ് ഇസയിലെ ചെങ്കടല്‍ തുറമുഖത്തിന് നേരെയായിരുന്നു ആക്രമണം.

ഏപ്രില്‍ ആദ്യവാരത്തില്‍ യെമനിലെ സനയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കുറഞ്ഞത് നാല് പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഹൂത്തി ശക്തികേന്ദ്രമായ സാദയില്‍ യു.എസ് വ്യോമാക്രമണത്തില്‍ കുറഞ്ഞത് രണ്ട് പേര്‍ കൊല്ലപ്പെട്ടതായും ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായും ഹൂത്തികള്‍ പറഞ്ഞിരുന്നു.

ഒരു മാസം മുമ്പ് ഹൂത്തികള്‍ക്കെതിരായ ആക്രമണം യു.എസ് ശക്തമാക്കിയിരുന്നു. 2023 ഒക്ടോബറില്‍ ഇസ്രഈല്‍ -ഗസ സംഘര്‍ഷം ആരംഭിച്ചതിന് ശേഷമാണ് ഇറാന്‍ പിന്തുണയുള്ള ഹൂത്തി വിമതര്‍ ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും വാണിജ്യ കപ്പലുകള്‍ ആക്രമിക്കാന്‍ തുടങ്ങിയത്.

ഫലസ്തീന് പിന്തുണ അറിയിച്ചുകൊണ്ട് ഹൂത്തികള്‍ ചെങ്കടലില്‍ ഇസ്രഈല്‍ കപ്പലുകള്‍ക്ക് നേരെയും ഇസ്രഈല്‍ അനുകൂലികളുടെ കപ്പലുകള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടത്തിയിരുന്നു. പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ യെമനില്‍ ഹൂത്തികളെ ലക്ഷ്യമിട്ട് തീവ്രമായ വ്യോമാക്രമണങ്ങള്‍ നടന്നിരുന്നു.

കഴിഞ്ഞ മാസം ട്രംപ് ഉത്തരവിട്ടതിനുശേഷം വീണ്ടും ആരംഭിച്ച ആക്രമണത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. സാധാരണക്കാരെ ലക്ഷ്യം വെച്ചും സൈനിക കേന്ദ്രങ്ങള്‍ നശിപ്പിച്ചും സൈനികരെ കൊലപ്പെടുത്തിയും ആക്രമണം ഉണ്ടായി. ഇതുവരെ 200ലധികം ആക്രമണങ്ങള്‍ ഉണ്ടായതായി വൈറ്റ് ഹൗസ് അറിയിച്ചു.

ഗസയില്‍ ഇസ്രഈല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് മറുപടിയായി ഇസ്രഈലി കപ്പലുകള്‍ക്ക് നേരെ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂത്തികള്‍ പ്രഖ്യാപിച്ചതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് അമേരിക്കയുടെ വ്യോമാക്രമണം ആരംഭിച്ചത്. ഹൂത്തികള്‍ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഹൂത്തി ആക്രമണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഫലസ്തീനിന് പിന്തുണ പ്രഖ്യാപിച്ച ഹൂത്തികള്‍ 2023 നവംബര്‍ മുതല്‍ 100ലധികം കപ്പല്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ആ കാലയളവില്‍, അവര്‍ രണ്ട് കപ്പലുകള്‍ കടലില്‍ മുക്കുകയും മറ്റൊന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

കുറഞ്ഞത് നാല് നാവികരെ ആക്രമണത്തില്‍ ഹൂത്തികള്‍ കൊലപ്പെടുത്തിയിരുന്നു. ഇത് ആഗോള ഷിപ്പിങ്ങിനെ തടസപ്പെടുത്തിയതോടെ കപ്പലുകളെ ദക്ഷിണാഫ്രിക്കയ്ക്ക് ചുറ്റുമുള്ള ദീര്‍ഘവും ചെലവേറിയതുമായ വഴികളിലൂടെ കപ്പലുകള്‍ വഴിതിരിച്ച് വിടേണ്ടിയും വന്നിരുന്നു.

Content Highlight: US forces attack Red Sea in Ras Isa; 38 killed, reports say




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related