10
July, 2025

A News 365Times Venture

10
Thursday
July, 2025

A News 365Times Venture

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായുള്ള റദ്ദാക്കിയ വിസ പുനസ്ഥാപിച്ച് യു.എസ്

Date:



World News


അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായുള്ള റദ്ദാക്കിയ വിസ പുനസ്ഥാപിച്ച് യു.എസ്

വാഷിങ്ടണ്‍: അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ പുനസ്ഥാപിപ്പിച്ച് യു.എസ്. രാജ്യത്തേക്ക് പഠനാവശ്യത്തിനായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള നിയമപരമായ പരിരക്ഷ അവസാനിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നുവെന്ന് യു.എസ് അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു.

അടുത്തിടെ റദ്ദാക്കിയ വിദ്യാര്‍ത്ഥി വിസ പരിരക്ഷ സ്വമേധയാ പുനസ്ഥാപിക്കുകയാണെന്ന് ഓക്ക്‌ലാന്റിലെ ഫെഡറല്‍ കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു. വിസ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഫെഡറല്‍ കോടതിയില്‍ കേസ് നടക്കുന്നിതിനിടെയാണ് പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ്.

ട്രംപ് ഭരണകൂടത്തിന്റെ നയത്തിനെതിരെ വിസ റദ്ദാക്കപ്പെട്ട വിദ്യാര്‍ഥികള്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഫെഡറല്‍ കോടതിയോട് വിദ്യാര്‍ത്ഥികളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് മാറ്റുന്നതില്‍ നിന്ന് സര്‍ക്കാരിനെ താത്ക്കാലികമായി തടയണമെന്ന് ആവശ്യപ്പെടുകയുണ്ടായി.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ റദ്ദാക്കുന്നത് തടയാനും ഇതിനകം റദ്ദാക്കിയവ പുനസ്ഥാപിക്കാനും ആവശ്യപ്പെട്ടാണ് കേസ്. കുറഞ്ഞത് അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള 133 വിദേശ വിദ്യാര്‍ത്ഥികളുടെ കേസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

വിദ്യാര്‍ത്ഥികളുടെ നിയമപരമായ പരിരക്ഷ ഇല്ലാതാക്കാനുള്ള ഫെഡറല്‍ ഗവണ്‍മെന്റിന്റെ നടപടികള്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെയും സ്‌കോളര്‍മാരേയും തടങ്കലിലേക്കും നാടുകടത്തലിലേക്കും തള്ളിവിട്ടു. ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് തുടങ്ങിയ സര്‍വകലാശാലകള്‍, മേരിലാന്‍ഡ് സര്‍വകലാശാല, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ചില ചെറിയ ലിബറല്‍ ആര്‍ട്സ് കോളേജുകള്‍ തുടങ്ങിയ നിരവധി സര്‍വകലാശാലകളിലെ വിദ്യര്‍ത്ഥികളെ ട്രംപിന്റെ നയം സാരമായി ബാധിച്ചിട്ടുണ്ട്.

മാര്‍ച്ച് പകുതി മുതല്‍ 128 കോളേജുകളിലെയും സര്‍വകലാശാലകളിലെയും കുറഞ്ഞത് 901 വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കുകയോ നിയമപരമായ പരിരക്ഷ അവസാനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജനുവരി 20ന് ട്രംപ് അധികാരമേറ്റതിനുശേഷം, സ്റ്റുഡന്റ് ആന്‍ഡ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് എന്നറിയപ്പെടുന്ന യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഡാറ്റാബേസില്‍ നിന്ന് 4,700 ല്‍ അധികം വിദ്യാര്‍ത്ഥികളെ നീക്കം ചെയ്തതായി അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്സ് അസോസിയേഷന്‍ അറിയിച്ചിരുന്നു.

Content Highlight: US restores canceled visas for international students




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related