12
July, 2025

A News 365Times Venture

12
Saturday
July, 2025

A News 365Times Venture

സൈന്യത്തിന്റെ പ്രതിരോധനീക്കങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യരുത്; മാധ്യമങ്ങളോട് വാര്‍ത്താ വിതരണ മന്ത്രാലയം

Date:

സൈന്യത്തിന്റെ പ്രതിരോധനീക്കങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യരുത്; മാധ്യമങ്ങളോട് വാര്‍ത്താ വിതരണ മന്ത്രാലയം

ന്യൂദല്‍ഹി: സൈന്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തത്സമയ സംപ്രേഷണം ഒഴിവാക്കണമെന്ന് മാധ്യമങ്ങളോട് നിര്‍ദേശിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രിഗേഡ് മന്ത്രാലയം. ദേശീയ സുരക്ഷ മാനിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും സുരക്ഷാ സേനയുടെ നീക്കങ്ങളുടെയും തത്സമയ സംപ്രേഷണം ഒഴിവാക്കണെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.

ദേശീയ സുരക്ഷാ താത്പര്യാര്‍ത്ഥം, എല്ലാ മാധ്യമ പ്ലാറ്റ്ഫോമുകളും വാര്‍ത്താ ഏജന്‍സികളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും പ്രതിരോധവും മറ്റ് സുരക്ഷാ സംബന്ധിയായ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പരമാവധി ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

പ്രത്യേകിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സൈന്യത്തിന്റെ നീക്കങ്ങളും ഉറവിടങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ അരുതെന്നും ഉത്തരവില്‍ പറയുന്നു.

തന്ത്രപരമായ നീക്കങ്ങളും വിവരങ്ങളും മുന്‍കൂട്ടി മാധ്യമങ്ങള്‍ വഴി വെളിപ്പെടുത്തുന്നത് ശത്രുക്കളെ സഹായിക്കുമെന്നും ഉദ്യോഗസ്ഥരുടെ സുരക്ഷയടക്കം അപകടത്തിലാകുമെന്നും ഉപദേശക സമിതി പറഞ്ഞു.

കാര്‍ഗില്‍ യുദ്ധവും, 2008ലെ മുംബൈ ഭീകരാക്രമണവും കാണ്ഡഹാര്‍ ഹൈജാക്കിങ്ങും തുടങ്ങി മുന്‍കാല അനുഭവങ്ങള്‍ ഇത്തരം പ്രവര്‍ത്തികള്‍ക്കൊണ്ട് ഉണ്ടായിട്ടുണ്ടെന്നും സമിതി കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ചയാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരവാദി ആക്രമണമുണ്ടായത്. വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഇന്ത്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

Content Highlight: Army’s defensive moves should not be broadcast live; Ministry of Information and Broadcasting tells media




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related