18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

ഗസയിൽ ഉപരോധം അവസാനിച്ചുവെന്ന പുകമറ സൃഷ്ടിക്കുകയാണ് ഇസ്രഈൽ, അനുവദിച്ച സഹായം അപര്യാപ്തം- ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്

Date:

ഗസയിൽ ഉപരോധം അവസാനിച്ചുവെന്ന പുകമറ സൃഷ്ടിക്കുകയാണ് ഇസ്രഈൽ, അനുവദിച്ച സഹായം അപര്യാപ്തം: ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്

ഗസ: ഗസയിലേക്ക് മാനുഷിക സഹായങ്ങൾ അനുവദിച്ചെന്ന ഇസ്രഈലിന്റെ വാദം ഉപരോധം നിർത്തലാക്കിയെന്ന് ലോകത്തെ കാണിക്കാനുള്ള പ്രഹസനമാണെന്ന് വിമർശിച്ച് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്. ഇസ്രഈൽ അനുവദിച്ച് നൽകിയ മാനുഷിക സഹായം ഗസയിലെ 2.4 ദശലക്ഷം വരുന്ന ജനങ്ങൾക്ക് പര്യാപ്തമല്ലെന്ന് സംഘടന പറഞ്ഞു.

ഇസ്രഈൽ ഇപ്പോൾ ചെയ്യുന്നത് ഉപരോധം അവസാനിച്ചുവെന്ന് നടിക്കുന്നതിനുള്ള ഒരു പുകമറ സൃഷ്ടിക്കുക മാത്രമാണെന്ന് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് വിമർശിച്ചുവെന്ന് ഏജൻസ് ഫ്രാൻസ്-പ്രസ് റിപ്പോർട്ട് ചെയ്തു.

‘മാസങ്ങൾ നീണ്ട വ്യോമാക്രമണത്തിനുശേഷം ഗസയിലേക്ക് അപര്യാപ്തമായ അളവിൽ സഹായം അനുവദിക്കാനുള്ള ഇസ്രഈലി അധികൃതരുടെ തീരുമാനം ഒരു പുകമറയാണ്. ഗസയിലെ ജനങ്ങളെ പട്ടിണിക്കിടുന്നുവെന്ന ആരോപണത്തിൽ നിന്നും രക്ഷപ്പെടാനുള്ള അവരുടെ തന്ത്രം മാത്രമാണിത്. വാസ്തവത്തിൽ ഇസ്രഈൽ അനുവദിക്കുന്ന സഹായങ്ങൾ ഗസയിലെ ജനങ്ങൾക്ക് പര്യാപ്തമല്ല. അവർക്ക് കഷ്ടിച്ച് അതിജീവിക്കാൻ മാത്രമുള്ള സഹായങ്ങളേ ലഭിക്കുന്നുള്ളൂ,’ ഖാൻ യൂനിസിലെ എം.എസ്.എഫിന്റെ അടിയന്തര കോർഡിനേറ്റർ പാസ്കൽ കോയിസാർഡ് പറഞ്ഞു.

അതേസമയം ഗസയിലുടനീളം അടിയന്തര സഹായമെത്തിയില്ലെങ്കിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ഗസയിൽ 14,000 കുഞ്ഞുങ്ങൾ മരിക്കുമെന്ന മുന്നറിയിപ്പ് ഇന്നലെ ഐക്യരാഷ്ട്രസഭയുടെ തലവൻ ടോം ഫ്ലെച്ചർ നൽകിയിരുന്നു. ഗസയിലേക്ക് ഇസ്രഈൽ വളരെ തുച്ഛമായ അളവിൽ മാത്രമാണ് മാനുഷിക സഹായം അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗസയിൽ അടിയന്തര സഹായമെത്തിയില്ലെങ്കിൽ ക്ഷാമം ഉണ്ടാകുമെന്ന അന്താരാഷ്ട്ര സമ്മർദ്ദം കാരണം 11 ആഴ്ചയായി ഇസ്രഈൽ തടഞ്ഞുവെച്ച മാനുഷിക സഹായങ്ങൾ അതിർത്തി കടത്തിവിടാൻ ബെഞ്ചമിൻ നെതന്യാഹുവിനെ നിർബന്ധിതനായിയെന്നും ടോം ഫ്ലെച്ചർ പറഞ്ഞു. എങ്കിലും വളരെ കുറഞ്ഞ അളവിലുള്ള സഹായം മാത്രമേ ഗസയിലേക്ക് എത്തുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ ഗസയിലേക്ക് അഞ്ച് ട്രക്ക് ഭക്ഷണം അടക്കമുള്ള മാനുഷിക സഹായങ്ങൾ പോയതായി ഫ്ലെച്ചർ പറഞ്ഞു. എന്നാൽ ഇത് സമുദ്രത്തിൽ ഒരു തുള്ളി വീഴുന്നത് പോലെയാണെന്നും ജനങ്ങളുടെ ആവശ്യങ്ങൾക്ക് ഇത് തികച്ചും അപര്യാപ്തമാണെന്നും അദ്ദേഹം വിമർശിച്ചു. കൂടാതെ ശിശുക്കൾക്കുള്ള ഭക്ഷണവും പോഷകാഹാരവും അടങ്ങിയ സഹായ ലോറികൾ ഗസയിലെത്തിയെങ്കിലും അത് അതിർത്തിയുടെ മറുവശത്തായതിനാൽ സാധാരണക്കാരിലേക്ക് സഹായം എത്തിയിട്ടില്ലെന്നും ഫ്ലെച്ചർ പറഞ്ഞു.

 

Content Highlight: Israel allowing ‘ridiculously inadequate’ amount of aid into Gaza: Doctors Without Borders




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related