18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

സംഭല്‍ മസ്ജിദ് ഉള്‍പ്പെടുന്ന പ്രദേശത്തെ ഭൂരേഖകള്‍ കാണാതാവുകയോ കൃത്രിമത്വം നടക്കുകയോ ചെയ്തതായി റിപ്പോര്‍ട്ട്; സ്ഥിരീകരിച്ച് ഉദ്യോഗസ്ഥര്‍

Date:

സംഭല്‍ മസ്ജിദ് ഉള്‍പ്പെടുന്ന പ്രദേശത്തെ ഭൂരേഖകള്‍ കാണാതാവുകയോ കൃത്രിമത്വം നടക്കുകയോ ചെയ്തതായി റിപ്പോര്‍ട്ട്; സ്ഥിരീകരിച്ച് ഉദ്യോഗസ്ഥര്‍

 

ലഖ്‌നൗ: സംഭല്‍ ഷാഹി മസ്ജിദ് അടക്കമുള്ള പ്രദേശത്തെ ഭൂരേഖകള്‍ കാണാതായതായി റിപ്പോര്‍ട്ട്. ഭൂമിയുടെ നിരവധി റവന്യൂ രേഖകള്‍ കാണാതാവുകയോ അതില്‍ കൃത്രിമത്വം നടക്കുകയോ ചെയ്തതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായാണ് വിവരം. മൊറാദാബാദിലെ ഭൂമി രേഖകള്‍ സൂക്ഷിക്കുന്ന മുറിയില്‍ നിന്നും പരിശോധിക്കവേ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായാണ് പുറത്തുവരുന്ന വിവരം.

യഥാര്‍ത്ഥ ഭൂവുടമകള്‍ ആരെന്ന് സ്ഥിരീകരിക്കാന്‍ കഴിയാത്ത വിധത്തില്‍ കൃത്രിമം നടത്തിയിരിക്കുന്നതായി സംശയിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പഴയ രേഖകള്‍ പത്ത് വര്‍ഷത്തിലധികമായി മൊറാദാബാദിലെ ലാന്‍ഡ് റെക്കോര്‍ഡ് റൂമില്‍ സൂക്ഷിച്ചിരുന്നതെന്നാണ് പറയുന്നത്.

മസ്ജിദില്‍ സര്‍വേ നടത്താമെന്ന കഴിഞ്ഞ ദിവസത്തെ അലഹബാദ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ പരിശോധനക്കിടെയാണ് രേഖകള്‍ കാണാതായ വിവരം അറിഞ്ഞത്. 2011 മുതലുള്ള വിവരങ്ങളടങ്ങുന്ന രേഖകളാണ് കാണാതായത്.

സര്‍വേയുമായി ബന്ധപ്പെട്ട ചില രേഖകള്‍ പരിശോധിക്കേണ്ടി വന്നപ്പോഴാണ് സംഭവം പുറത്തുവന്നതെന്നും സംഭല്‍ ഖാസ്, സുല്‍ത്താന്‍പൂര്‍ ബുജുര്‍ഗ്, തഷ്ത്പൂര്‍, സരായ് തരീന്‍, മണ്ഡലൈ, ദലാവലി തുടങ്ങിയ സ്ഥലങ്ങളിലെ വിവരങ്ങളാണ് നശിപ്പിക്കപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 324 (4), 336 (3), 303 (2) എന്നീ വകുപ്പുകള്‍ പ്രകാരം മൊറാദാബാദില്‍ സംഭാല്‍ ഖാസ് ലേഖപാല്‍ ഗ്യാനേഷ് കുമാര്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായാണ് വിവരം. ചില രേഖകള്‍ മനഃപൂര്‍വ്വം കീറിയതും ഭാഗികമായി കേടുവരുത്തിയതും വായിക്കാന്‍ കഴിയാത്തവിധം കെട്ടിച്ചമച്ചതും വ്യാജമായി നിര്‍മിച്ചതും മോഷ്ടിച്ചതുമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Content Highlight: Officials confirm reports of missing or tampered land records in the area where Sambhal Mosque is located




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related