3
March, 2026

A News 365Times Venture

3
Tuesday
March, 2026

A News 365Times Venture

തീകൊണ്ടാണ് കളിക്കുന്നത്; തായ്‌വാന്‍ വിഷയത്തില്‍ അമേരിക്കയുടെ പ്രകോപനകരമായ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ചൈന

Date:

തീകൊണ്ടാണ് കളിക്കുന്നത്; തായ്‌വാന്‍ വിഷയത്തില്‍ അമേരിക്കയുടെ പ്രകോപനകരമായ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ചൈന

ബെയ്ജിങ്: തായ്‌വാന്‍ വിഷയത്തില്‍ ചൈനയെ ഭീഷണിപ്പെടുത്തിയ യു.എസിന് മറുപടിയുമായി ചൈന. തായ്‌വാന്‍ വിഷയം പൂര്‍ണമായും ചൈനയുടെ ആഭ്യന്തര കാര്യമാണെന്നും അതില്‍ ഒരു വിദേശരാജ്യത്തിനും ഇടപെടാന്‍ സാധിക്കില്ലെന്നും യു.എസ് തീകൊണ്ടാണ് കളിക്കുന്നതെന്നും ചൈന അറിയിച്ചു.

സിംഗപ്പൂരില്‍ നടന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ ആദ്യ പ്ലീനറി സെഷനില്‍ വെച്ച് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ്‌ഹെഗ്‌സത്ത് ചൈന തായ്‌വാനെതിരേ ഭീഷണി ഉയര്‍ത്തുകയാണെന്ന് മറ്റ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിന് മറുപടി നല്‍കുകയായിരുന്നു ചൈന.

ദക്ഷിണ ചൈനാക്കടലില്‍ യു.എസ് സൈന്യം വിന്യാസം നടത്തി പ്രശ്‌നം ആളിക്കത്തിക്കുകയാണെന്നും ഏഷ്യ-പസഫിക് മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്യുകയാണെന്നും ചൈന ആരോപിച്ചു. മേഖലയിലെ രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ പ്രദേശത്തെ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുകയാണെന്നും ചൈന കൂട്ടിച്ചേര്‍ത്തു.

ചൈന മേഖലയുടെ ചില ഭാഗങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്നും ഹെഗ്സെത്ത് അവകാശപ്പെട്ടിരുന്നു. കൂടാതെ ബലപ്രയോഗത്തിലൂടെ അത് നടപ്പിലാക്കാന്‍ ചൈനയെ യു.എസ് അനുവദിക്കില്ലെന്നും ഹെഗ്‌സത്ത് പറയുകയുണ്ടായി.

ഹെഗ്സെത്തിന്റെ പ്രസംഗം പ്രകോപനകരവും ചൈന  ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നതായി ചൈന പ്രസ്താവനയിലൂടെ അറിയിച്ചു.

സമാധാനവും സ്ഥിരതയും നിലനിര്‍ത്താനുള്ള പ്രാദേശിക രാജ്യങ്ങളുടെ ശ്രമങ്ങളെ ആത്മാര്‍ത്ഥമായി ബഹുമാനിക്കണമെന്നും സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും പെരുപ്പിച്ചു കാണിച്ച് പ്രാദേശിക സംഘര്‍ഷങ്ങള്‍ വഷളാക്കരുതെന്നും ചൈന അമേരിക്കയോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര തലത്തില്‍ തര്‍ക്ക പരിഹാരത്തിനായുള്ള സംഘടന സ്ഥാപിക്കുന്നതിനുള്ള കണ്‍വെന്‍ഷനില്‍ ചൈന ഒപ്പുവെച്ചിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് തുല്യമാകുന്ന വിധത്തില്‍ അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായുള്ള ഓര്‍ഗനൈസേഷനാണ് ചൈനയുടെ നേതൃത്വത്തില്‍ രൂപീകരിച്ചതെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, രാജ്യവും മറ്റൊരു രാജ്യത്തെ പൗരന്മാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയവ ഈ കൂട്ടായ്മ ചര്‍ച്ച ചെയ്യുമെന്നും കൈകാര്യം ചെയ്യുമെന്നും പറഞ്ഞിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിനിടെ അന്താരാഷ്ട്രതലത്തില്‍ ചൈനയുടെ സ്വാധീനം ശക്തമാകുന്നു എന്ന സൂചന നല്‍കുന്നതാണ് പുതിയ കൂട്ടായ്മ.

Content Highlight: Don’t play with fire  China warns US on their statement on Taiwan issue




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നെതന്യാഹുവിന്റെ ഓഫീസില്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് ഐ.ആര്‍.ജി.സി

ടെഹ്‌റാന്‍: ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ ആക്രമണത്തിന് മറുപടിയായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ...