12
July, 2025

A News 365Times Venture

12
Saturday
July, 2025

A News 365Times Venture

മഹാരാഷ്ട്രക്ക് വിദേശസഹായത്തിനനുമതി; ദുരന്തത്തിന്റെ തീവ്രതയെക്കാള്‍ സഹായം ലഭിക്കുന്നതിന് മാനദണ്ഡമാകുന്നത് സംസ്ഥാനത്തെ ഗവണ്‍മെന്റിന്റെ രാഷ്ട്രീയം- കെ.എന്‍. ബാലഗോപാല്‍

Date:



Kerala News


മഹാരാഷ്ട്രക്ക് വിദേശസഹായത്തിനനുമതി; ദുരന്തത്തിന്റെ തീവ്രതയെക്കാള്‍ സഹായം ലഭിക്കുന്നതിന് മാനദണ്ഡമാകുന്നത് സംസ്ഥാനത്തെ ഗവണ്‍മെന്റിന്റെ രാഷ്ട്രീയം: കെ.എന്‍. ബാലഗോപാല്‍

തിരുവനന്തപുരം: മഹാരാഷ്ട്രക്ക് ദുരിതാശ്വാസത്തിനായി വിദേശ സഹായം സ്വീകരിക്കാമെന്ന കേന്ദ്രത്തിന്റെ ഉത്തരവില്‍ പ്രതികരിച്ച് മന്ത്രി കെ.എന്‍.ബാലഗോപാല്‍. ഏതൊരു സംസ്ഥാനത്തിനും ഇത്തരമൊരു അവസ്ഥയില്‍ സഹായം സ്വീകരിക്കാന്‍ അനുമതി ലഭിക്കുന്നത് നല്ല കാര്യമാണെന്നും എന്നാല്‍ രാഷ്ട്രീയ വിവേചനത്തോട് കൂടിയാണ് ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാകുന്ന തരത്തിലും സംശയം തോന്നുന്ന രീതിയിലുമാണ് കേന്ദ്ര ഗവര്‍ണ്‍മെന്റിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.

പ്രളയം വന്ന് ഏറ്റവും ദുരിതമനുഭവിക്കുന്ന ഘട്ടത്തില്‍ കേരളമാണ് ലോകത്താകമാനമുള്ള രാജ്യങ്ങളില്‍ നിന്നും സംഭാവന വാങ്ങാന്‍ അനുമതി ചോദിച്ചതെന്നും എന്നാല്‍ ആ പ്രളയകാലത്ത് കേന്ദ്രം അതിനനുവദിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി.

വലിയ തോതില്‍ മലയാളികള്‍ ജോലി ചെയ്യുന്ന വിദേശരാജ്യങ്ങളില്‍ നിന്നൊക്കെയാണ് സഹായം നല്‍കാമെന്ന നിര്‍ദേശങ്ങള്‍ വന്നതെന്നും എന്നാല്‍ കേന്ദ്രം അന്ന് അനുവദിക്കാതെ ഇന്ന് മഹാരാഷ്ട്രയ്ക്ക് അനുമതി കൊടുത്തു. രാഷ്ട്രീയമായി മഹാരാഷ്ട്രയിലെ ഗവണ്‍മെന്റ് കേന്ദ്രം ഭരിക്കുന്ന മുന്നണിയുമായി അടുത്ത് നില്‍ക്കുന്നത് കൊണ്ടാണോ അനുമതി കൊടുത്തതെന്ന സംശയം സ്വാഭാവികമായും തോന്നും. രാജ്യത്തിന്റെ ഐക്യത്തിന് തുല്യമായ നിലപാട് സ്വീകരിക്കുന്നവെന്ന തോന്നലിന് കേന്ദ്രത്തിന്റെ നിലപാട് തടസം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രത്തിന്റെ നിലപാട് ഫെഡറിലസത്തെ സഹായിക്കുന്നതല്ലെന്നും വളരെ ദുരിതമനുഭവിക്കുന്ന സമയത്തും കേന്ദ്രം സംസ്ഥാനങ്ങളെ വ്യത്യസ്തമായാണ് സമീപിക്കുന്നതെന്ന് കേരളീയര്‍ക്ക് തോന്നിയാല്‍ അതില്‍ അത്ഭുതമില്ല. ചൂരല്‍മല ദുരന്തത്തില്‍ ഇതുവരെയും കേന്ദ്രത്തിന്റെ സഹായമൊന്നും വന്നിട്ടില്ലെന്നും അവിടെയും വിഴിഞ്ഞത്തുമെല്ലാം പ്രധാനമന്ത്രി വന്നിട്ടും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഒരു നീക്കുപോക്കുമുണ്ടായിട്ടില്ല. മഹാരാഷ്ട്രയ്ക്ക് നിലവില്‍ സഹായമനുവദിച്ചതിനെ പിന്തുണക്കുന്നുവെന്നും ആവശ്യമുള്ളവര്‍ക്ക് കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇനിയായാലും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും എന്നാല്‍ സംസ്ഥാനങ്ങളോട് വ്യത്യസ്ത സമീപനങ്ങള്‍ സ്വീകരിക്കരുതെന്നും കെ.എന്‍ ബാലാഗോപാല്‍ പറഞ്ഞു. ദുരിതവും ദുരന്തങ്ങളുമാണ് സഹായങ്ങള്‍ക്ക് മാനദണ്ഡം എന്നതില്‍ നിന്നും രാഷ്ട്രീയമാണ് മാനദണ്ഡമാകുന്നതെന്നായാല്‍ അത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Maharashtra allowed to receive foreign aid; The criteria for receiving aid is the politics of the state government rather than the severity of the disaster: K.N. Balagopal




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related