കെനിയയിൽ വാഹനാപകടം; മരിച്ചവരിൽ മലയാളികളും
കോഴിക്കോട്: കെനിയയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടതായി റിപ്പോർട്ട്. വാഹനം പൂർണമായി തകരുന്ന രീതിയിൽ വലിയ അപകടമാണ് ഉണ്ടായതെന്നാണ് വിവരം.
ഗോവ സ്വദേശികളും കേരളത്തിലുള്ളവരും അപകടത്തിൽ ഉൾപ്പെട്ടതായാണ് വിവരം. മരിച്ചവരിൽ കൈകുഞ്ഞുൾപ്പെടെ മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെട്ടതായാണ് റിപ്പോർട്ട്.
മരിച്ചവരിൽ ഒറ്റപ്പാലം, തിരുവല്ല, മാവേലിക്കര സ്വദേശികളുൾപ്പെടുന്നു. ഖത്തറിൽ നിന്നും കെനിയയിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ ആറ് പേർ മരിച്ചതായും 27 പേർക്ക് പരിക്കേറ്റതായുമാണ് വിവരം. മധ്യകെനിയയിലെ ഗിച്ചാക്ക നഗരത്തിന് സമീപത്താണ് അപകടമുണ്ടായത്.
Content Highlight: Road accident in Kenya; Malayalis among the dead