പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ ഇനി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനാകില്ല; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. പമ്പിലെ ഉപഭോക്താക്കള്‍ക്ക് മാത്രമേ ശുചിമുറി ഉപയോഗിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി.
പെട്രോള്‍ പാമ്പുകള്‍ പൊതുശൗചാലയമാക്കാനുള്ള സര്‍ക്കാരിന്റെ നടപടി കോടതി തടയുകയും ചെയ്തു. ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. പെട്രോളിയം വ്യാപാരികളുടെ സംഘടന നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.
Content Highlight: Public can no longer use toilets at petrol pumps; High Court issues interim order




