ജാതി മതില്‍ പണിയാനുള്ള നീക്കം; മതില്‍ പണിത എന്‍.എസ്.എസ് തന്നെ പൊളിച്ച് മാറ്റി
പാലക്കാട്: പാലക്കാട് മാട്ടുമന്ത പൊതുശ്മശാനത്തില്‍ പണിത ജാതി മതില്‍ പൊളിച്ച് മാറ്റി . മതില്‍ പണിത എന്‍.എസ്.എസ് കരയോഗം തന്നെയാണ് മതില്‍ പൊളിച്ച് മാറ്റിയത്.
തിരിച്ചടിയുണ്ടാവുമെന്ന പൊതുവിലയിരുത്തലിന് പിന്നാലെയാണ് പൊളിച്ച് മാറ്റാനുള്ള നിര്‍ദേശം നല്‍കിയതെന്നാണ് വിവരം. തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതും വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന്റെയും പശ്ചാത്തലത്തിലാണ് മതില്‍ പൊളിച്ച് മാറ്റാനുള്ള നീക്കം.
പൊതുശ്മശാനത്തിലെ ഭൂമി എന്‍.എസ്.എസ് കരയോഗത്തിന് ഷെഡ് കെട്ടാന്‍ പതിച്ച് നല്‍കിയ സംഭവത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നഗരസഭ നിര്‍ദേശിച്ചിരുന്നു. മറ്റ് സാമുദായിക സംഘടനകളും തങ്ങള്‍ക്ക് പ്രത്യേക ഭൂമി വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയതോടെയാണ് നിര്‍മാണം നിര്‍ത്തി വെക്കാന്‍പാലക്കാട് നഗരസഭ നിര്‍ദേശം നല്‍കിയത്.
ജാതിരൂക്ഷമായ കാലഘട്ടില്‍ പോലും ശ്മശാനങ്ങളില്‍ ഇത്തരമൊരു ജാതി വേര്‍തിരിവ് ഉണ്ടായിരുന്നില്ലെന്നും ഇത് സമൂഹത്തെ ജാതി സമ്പ്രദായത്തിലേക്ക് തിരികെ നയിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശ്വകര്‍മ, ഈഴവ വിഭാഗങ്ങളാണ് തങ്ങള്‍ക്കും പ്രത്യേക ഭൂമിവേണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് കത്ത് നല്‍കിയത്. മാട്ടുമന്ത പൊതുശ്മശാനത്തിലെ 20 സെന്റ് ഭൂമിയാണ് ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭ എന്‍.എസ്.എസ് കരയോഗത്തിന് മരണാനന്തരച്ചടങ്ങുകള്‍ക്ക് പതിച്ച് നല്‍കിയത്.
എന്‍.എസ്.എസിന് ഭൂമി വിട്ട് നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇത് പൊതുവായ ഷെഡ് ആണെന്നാണ് നഗരസഭയുടെ പ്രതികരണം. നഗരസഭയ്ക്ക് ഷെഡ് കെട്ടാന്‍ ഫണ്ടില്ലാത്തതിനാല്‍ എന്‍.എസ്.എസ് അത് ചെയ്യാമെന്ന് പറഞ്ഞ് മുന്നോട്ട് വരികയായിരുന്നു. തുടര്‍ന്ന് അവര്‍ക്ക് ഭൂമി നല്‍കി എന്നാണ് നഗരസഭയുടെ വിശദീകരണം. നേരത്തെ ഇതേ ശ്മശാനത്തില്‍ ബ്രാഹ്‌മണ സമുദായത്തിനും ഷെഡ് കെട്ടാനായി അതിര് തിരിച്ച് നഗരസഭ ഭൂമി അനുവദിച്ചിരുന്നു.
Content Highlight: Move to build a caste wall; NSS, which built the wall, demolished it