പുഞ്ചിരിമട്ടത്ത് മണ്ണിടിച്ചിലുണ്ടായിട്ടില്ല; ദുരന്തനിവാരണ അതോറിറ്റി
കല്‍പ്പറ്റ: വയനാട് നേരത്തെ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല പുഞ്ചിരിമട്ടത്ത് മണ്ണിടിച്ചിലുണ്ടായിട്ടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി. മുമ്പുണ്ടായ ദുരന്തത്തിന്റെ ഭാഗമായുണ്ടായ മണ്ണും പാറയുമടക്കമുള്ള അവശിഷ്ടങ്ങളാണ് താഴേക്ക് ഒഴുകി വരുന്നതെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുന്നത് വരെ ഇത്തരത്തില്‍ ഒഴുക്കുണ്ടാവുമെന്നും പോകാന്‍ പാടില്ലാത്ത സ്ഥലം കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ജനങ്ങള്‍ ആ ഭാഗത്തേക്ക് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം പുഴയില്‍ കുത്തിയൊഴുക്ക് വര്‍ധിച്ചതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. റവന്യൂ വകുപ്പിനെതിരെയാണ് പ്രതിഷേധം. പുഴയില്‍ ഒഴുക്ക് ശക്തമായ സാഹചര്യത്തെ തുടര്‍ന്ന് പുഴയ്ക്ക് അപ്പുറത്തേക്ക് പോയവര്‍ക്ക് മറുഭാഗത്തേക്ക് പോവുന്നതിനായുള്ള റോഡില്‍ വെള്ളം കയറിയത് ഭീതി സൃഷ്ടിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്നും അപകടസാധ്യത ഉണ്ടായിട്ടും അധികൃതര്‍ സ്ഥലത്തെത്തുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.
Content Highlight: There was no landslide in Yirishramattam; Disaster Management Authority