13
July, 2025

A News 365Times Venture

13
Sunday
July, 2025

A News 365Times Venture

സ്‌കൂളിലെ മാനസിക പീഡനം കാരണം വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതായി ആരോപണം; റിപ്പോര്‍ട്ട് തേടി ജില്ല കലക്ടര്‍

Date:

സ്‌കൂളിലെ മാനസിക പീഡനം കാരണം വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതായി ആരോപണം; റിപ്പോര്‍ട്ട് തേടി ജില്ല കലക്ടര്‍

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളില്‍ അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതായി ആരോപണം.

കണക്ക് പരീക്ഷയില്‍ ഒന്നരമാര്‍ക്ക് കുറഞ്ഞതിനെത്തുടര്‍ന്ന് അധ്യാപകര്‍ വിദ്യാര്‍ത്ഥിയെ വഴക്ക് പറഞ്ഞിരുന്നെന്നും ആ മനോവിഷമത്തിലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.

ചോളോട് സ്വദേശിയായ ആശീര്‍ നന്ദയെ കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ജില്ല കലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി തെളിവെടുത്തു.

വിദ്യാര്‍ത്ഥിനിക്ക് കണക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറവായതിനാല്‍ മറ്റൊരു ക്ലാസിലേക്ക് വിദ്യാര്‍ത്ഥിയെ മാറ്റിയ കാര്യം സ്‌കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സ്‌കൂളില്‍ നിന്ന് കുട്ടിക്ക് മാനസിക പീഡനം നേരിട്ടിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു.

വിദ്യാര്‍ത്ഥിക്ക് മാര്‍ക്ക് കുറവായതിനാല്‍ എട്ടാം ക്ലാസില്‍ തന്നെ പഠനം തുടരാം എന്ന് വിദ്യാര്‍ത്ഥിയെക്കൊണ്ട് എഴുതി വാങ്ങിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. നിലവില്‍ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ പ്രതിഷേധം നടക്കുന്നുണ്ട്.

Content Highlight: Allegations that a student committed suicide in Palakkad due to mental harassment at school; District Collector seeks report




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related